ലഖ്നൗ: ഉത്തർപ്രദേശിലെ കചേര ഗ്രാമത്തിലെ ജനങ്ങൾ സ്വന്തം മണ്ഡലത്തിലെ എംപിയ്ക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയാണ്. ഗ്രാമത്തിന്റെ വികസനത്തിനായി തങ്ങൾ വിജയിപ്പിച്ച് ലോക്സഭയിലേക്കയച്ച മഹേഷ് ശർമ ഇനി വോട്ട് ചോദിച്ച് അവിടേക്കെത്തരുതെന്നാണ് ഗ്രാമീണരുടെ ശാസന. ബിജെപി എംപിയാണ് മഹേഷ് ശർമ. മഹേഷ് ശർമയ്ക്ക് അനുമതി നിഷേധിച്ച് കൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും കചേരയിൽ പ്രത്യക്ഷപ്പെട്ട് ആറുമാസത്തിലധികമായി. മഹേഷ് ശർമയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലും ബാനറുകളിലും. 2018 ഒക്ടോബറിൽ എംപിയ്ക്കെതിരെ ഗ്രാമീണരുടെ ഭാഗത്ത് നിന്ന് വലിയ പ്രക്ഷോഭം ഉണ്ടായി. പ്രക്ഷോഭത്തിൽ പങ്കെടുത്ത 86 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മഹേഷ് ശർമയോടുള്ള പ്രതിഷേധം ഇപ്പോഴും കചേരയിൽ തുടരുന്നു. മോദിയ്ക്കെതിരെയല്ല പ്രതിഷേധമെന്നും മഹേഷ് ശർമയ്ക്ക് മാത്രമാണ് തങ്ങളുടെ എതിർപ്പെന്നും ഇവർ ആവർത്തിക്കുന്നു. എന്നാൽ തികച്ചും രാഷ്ട്രീയനീക്കങ്ങളാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നിലെന്നാണ് മഹേഷ് ശർമയുടെ ഭാഷ്യം. ഗ്രാമത്തിൽ വികസനപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന ആരോപണം അസ്ഥാനത്താണെന്നും മഹേഷ് ശർമ കൂട്ടിച്ചേർക്കുന്നു. അടിസ്ഥാനസൗകര്യവികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാത്തതും പ്രതിഷേധക്കാരുടെ അറസ്റ്റുമെല്ലാം മഹേഷ് ശർമയെ ജനങ്ങളിൽ നിന്ന് പൂർണമായും അകറ്റിയ സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹേഷ് ശർമയ്ക്കും മറ്റ് ബിജെപി നേതാക്കൾക്കും ഗ്രാമത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിൽ. Content Highlights: UP village puts up signboards, bans entry of its own MP, Kachera
from mathrubhumi.latestnews.rssfeed http://bit.ly/2K9HzsT
via
IFTTT
No comments:
Post a Comment