പാലക്കാട്: സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പണം സമാഹരിക്കുന്നത് പുതിയ കാര്യമല്ല. ഈ പണത്തിന്റെ കണക്ക് ജനങ്ങൾക്കുമുന്നിൽ പരസ്യമാക്കാറുമില്ല. എന്നാൽ, തനിക്ക് പണം വന്ന വഴി ജനങ്ങൾക്കുമുന്പിൽ പരസ്യപ്പെടുത്താനുള്ള തീരുമാനത്തിലാണ് ആലത്തൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസ്. ഏപ്രിൽ 23-നുശേഷം പത്രസമ്മേളനത്തിൽ കണക്കുകൾ പരസ്യമാക്കാനാണ് തീരുമാനം. മാർച്ച് 29-ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃപ്പാളൂർ ശാഖയിലാണ് രമ്യ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അക്കൗണ്ട് തുടങ്ങിയത്. ഇതുവരെ നൂറോളം വ്യക്തികളും സ്ഥാപനങ്ങളുമായി 10 ലക്ഷത്തിലധികം രൂപ നൽകി. ഈ കണക്കാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി പരസ്യപ്പെടുത്തുക. വന്നത് ലക്ഷങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സഹായിക്കണമെന്ന് സാമൂഹികമാധ്യമത്തിലൂടെ നടത്തിയ അഭ്യർഥനയിലൂടെയാണ് ഇത്രയും സഹായം ലഭിച്ചത്. ഇതുവരെയായി 10,32,756 രൂപയാണ് അക്കൗണ്ടിൽ എത്തിയതെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറർ അനിൽ അക്കര എം.എൽ.എ. പറഞ്ഞു. അക്കൗണ്ട് രമ്യയുടെ പേരിലാണെങ്കിലും ജനകീയ ധനസമാഹരണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് നിയന്ത്രിക്കുന്നത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു രൂപവീതം സംഭാവന നൽകണമെന്ന് ജവാഹർലാൽ നെഹ്രു സർവകലാശാല വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ഇതിലൂടെ രണ്ടു ദിവസത്തിനുള്ളിൽ 25 ലക്ഷം രൂപ ലഭിച്ചു. ബിഹാറിലെ ബഗുസരായ് മണ്ഡലത്തിൽ സി.പി.ഐ. സ്ഥാനാർഥിയായാണ് ഇദ്ദേഹം മത്സരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, പരിചയക്കാർ, ജനങ്ങൾ എന്നിവരിൽനിന്ന് ചെറിയ തുക സമാഹരിച്ച് ഫണ്ട് ഉണ്ടാക്കുന്നതാണ് ക്രൗഡ് ഫണ്ടിങ്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇത് പ്രധാനമായും നടത്തുന്നത്. content highlights: remya haridas, UDF, Congress crowdfunding
from mathrubhumi.latestnews.rssfeed http://bit.ly/2IcSmQA
via
IFTTT
No comments:
Post a Comment