'സത്യവാങ്മൂലത്തില്‍ സ്വന്തം ഭാര്യയുടെ പേര് പോലുമില്ല' കോണ്‍ഗ്രസ് നേതാവിനെ ആക്ഷേപിച്ച് മമത ബാനര്‍ജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

'സത്യവാങ്മൂലത്തില്‍ സ്വന്തം ഭാര്യയുടെ പേര് പോലുമില്ല' കോണ്‍ഗ്രസ് നേതാവിനെ ആക്ഷേപിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നേതാവിനെ വ്യക്തിപരമായി ആക്ഷേപിച്ച് തൃണമുല്‍ നേതാവ് മമത ബാനര്‍ജി. മുര്‍ഷിദാബാദ് ജില്ലയിലെ ബെര്‍ഹാംപോര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആദിര്‍ ചൗധരിക്കെതിരെയാണ് മമത ബാനര്‍ജിയുടെ പരസ്യ ആക്ഷേപം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാലു യോഗങ്ങള്‍ പങ്കെടുത്ത് നേരിട്ടാണ് മമത ബാനര്‍ജി മുര്‍ഷിദാബാദ് ജില്ലയില്‍ പ്രചരണം നയിക്കുന്നത്.

ബെര്‍ഹാംപോര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സത്യവാങ് മൂലത്തില്‍ ആദ്യ ഭാര്യയുടെ പേര് പോലും നല്‍കിയിട്ടില്ലെന്നായിരുന്നു മമതയുടെ ആക്ഷേപം. എന്തുകൊണ്ടാണ് മരിച്ചുപോയ ആദ്യ ഭാര്യയുടെ പേരു പോലും നല്‍കാത്തത്? ഇപ്പോള്‍ അയാള്‍ എന്താണോ ചെയ്യുന്നതെന്ന് തങ്ങള്‍ക്ക് അറിയേണ്ട ആവശ്യമില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ സത്യവാങ് മൂലത്തില്‍ എന്തുകൊണ്ടാണ് ഭാര്യയുടെ പേരില്ലാത്തതെന്ന് അറിയണം. ഇത് വസ്തുതകള്‍ മറച്ചുവെയ്ക്കുന്നതിന് തെളിവാണ്. കാണ്ഡിയില്‍ ബുധനാഴ്ച നടന്ന പ്രചാരണ യോഗത്തിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിവാദ പ്രസ്താവന ഉയര്‍ന്നത്.

രാഷ്ട്രീയപരമായ തന്നെ പ്രതിരോധിക്കാനാകാത്തതുകൊണ്ടാണ് വ്യക്തിപരമായി അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ് ആക്രമിക്കുന്നതെന്ന് ചൗധരി തിരിച്ചടിച്ചു. എന്നാല്‍ മുര്‍ഷിദാബാദില്‍ ഇത്തരം വ്യക്തിഗത ആക്രമണങ്ങള്‍ ത്രിണമുല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കില്ലെന്നും ചൗധരി പറഞ്ഞു. നാലാം തവണയാണ് ചൗധരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേക്ക് ജനവിധി തേടുന്നത്.



from mangalam.com http://bit.ly/2Zlubp9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages