പലിശ നിരക്ക് കുറയും; ആര്‍.ബി.ഐ റിപോ-റിവേഴസ് റിപോ നിരക്ക് കാല്‍ ശതമാനം കുറച്ചു; ജിഡിപി വളര്‍ച്ചാ ലക്ഷ്യം 7.2% - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

പലിശ നിരക്ക് കുറയും; ആര്‍.ബി.ഐ റിപോ-റിവേഴസ് റിപോ നിരക്ക് കാല്‍ ശതമാനം കുറച്ചു; ജിഡിപി വളര്‍ച്ചാ ലക്ഷ്യം 7.2%

ന്യുഡല്‍ഹി: പലിശ നിരക്കില്‍ ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവലോകന നയം. റിപോ-റിവേഴ്‌സ് റിപോ നിരക്കുകളില്‍ കാല്‍ ശതമാനം കുറവു വരുത്തി. റിപോ നിരക്ക് 6% ആയിും റിവേഴ്‌സ് റിപോ 5.75% ആയും നിശ്ചയിച്ചതായി ആര്‍.ബി.ഐ വ്യക്തമാക്കി. വിപണിവയില്‍ വലിയ ഉത്തേജനം നല്‍കുന്നതാണ് ഈ നടപടിയെന്നാണ് ആര്‍.ബി.ഐ വിലയിരുത്തുന്നത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 7.2% ലക്ഷ്യമിടുമെന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ. 6.8 % മുതല്‍ 7.1% വരെ ആദ്യ പകുതിയിലും 7.3% മുതല്‍ 7.4% വരെ രണ്ടാം പകുതിയും ലക്ഷ്യമിടുന്നു. 2019 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കയറ്റുമതി വളര്‍ച്ച ദുര്‍ബലമായിരുന്നുവെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ആര്‍.ബി.ഐയുടെ പണ അവലോകന യോഗത്തില്‍ ആറ് അംഗങ്ങളില്‍ നാലു പേര്‍ നിരക്ക് കുറയ്ക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ടു അംഗങ്ങള്‍ നിരക്ക് മാറ്റമില്ലാതെ തുടരണമെന്ന് വാദിച്ചു. ആര്‍.ബി.ഐയുടെ നയ നിലപാട് 'നിഷ്പക്ഷമായി' തുടരണമെന്ന് ആറില്‍ അഞ്ചു പേരും ആവശ്യപ്പെട്ടപ്പോള്‍ 'അനുരൂപമായ' വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ഒരംഗം വോട്ട് ചെയ്തു.



from mangalam.com https://ift.tt/2HXbYsI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages