ഇപ്പോള്‍ വിവാഹാഘോഷങ്ങളും ടിക്ക്‌ടോക്കില്‍ വൈറലാണ്. എന്നാല്‍ ടിക്ക്‌ടോക്ക് കാരണം നവവധുവിന് സുഹൃത്തുക്കളുടെ പക്കല്‍ നിന്നും കിട്ടിയത് കിടിലന്‍ പണിയാണ്. വിവാഹത്തിന് ശേഷം കാറില്‍ കയറുന്നതിന് മുമ്പ് വധു സഹോദരനെയും അമ്മയെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നുണ്ട്. ഇതിന് തൊട്ട് പിന്നാലെ വിവാഹ തലേന്ന് വധു കൂട്ടുകാരോട് പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
താന്‍ കരയുന്നതിന്റെ വീഡിയോ എടുക്കാന്‍ കൂട്ടുകാരെ പറഞ്ഞ് ഏര്‍പ്പാടാക്കുന്ന വധുവിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഈ വീഡിയോയും കൂട്ടിച്ചേര്‍ത്താണ് സുഹൃത്തുക്കള്‍ വീഡിയോ ടിക്ക്‌ടോക്കിലിട്ടത്.
നിനക്ക് എപ്പോഴാ വിഡിയോ വേണ്ടതെന്ന് ചോദിക്കുമ്പോള്‍ 'ചോറുണ്ട് കാറില്‍ കയറാന്‍ പോകുമ്പോള്‍ ഞാന്‍ കരയും. അപ്പോള്‍ വിഡിയോ എടുക്കണ'മെന്ന് വധു പറയുന്നുണ്ട്. ഇത് കേട്ട് ഒപ്പം നിന്ന ഒരു സുഹൃത്ത് നിനക്ക് ആ സമയത്ത് കരച്ചില്‍ വരുമോ? പറ്റുമോയെന്ന് സംശയം പ്രകടിപ്പിക്കുമ്പോള്‍ അതൊക്കെ പറ്റും, നീ വിഡിയോ എടുത്ത് പാട്ടും ചേര്‍ത്ത് ടിക്ക്‌ടോക്കില്‍ ഇടണമെന്ന് വധു പറയുന്നതും വ്യക്തമായി കേള്‍ക്കാം. എന്നാല്‍ പെണ്‍കുട്ടിയുടെ ഈ വീഡിയോ തട്ടിപ്പിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2IcOLlI
via IFTTT
No comments:
Post a Comment