ലോക്‌സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ 570 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ 570 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന 1594 സ്ഥാനാര്‍ത്ഥികളില്‍ 570 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. സ്ഥാനാര്‍ത്ഥികളില്‍ 392 പേര്‍ കേടിപതികളാണ്. 204 കോടിയുടെ ആസ്തിയുള്ള സമാജ്‌വാദി പാര്‍ട്ടി അംഗം കുമാര്‍ ദേവേന്ദ്ര സിംഗ് യാദവ് ആണ് ഏറ്റവും സമ്പന്നന്‍. സ്ഥാനാര്‍ത്ഥികള്‍ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ഉദ്ധരിച്ച് ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷന്‍ ആണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ഈ മാസം 23നാണ് മൂന്നാംഘട്ട വോട്ടെടുപ്പ്.

സ്ഥാനാര്‍ത്ഥികളില്‍ 230 പേര്‍ക്കെതിരെ ഗുരുതരമായ കേസുകളാണ് ചുമത്തിയിരിക്കുന്നത്. 43 പേര്‍ക്കെതിരെ കൊലക്കുറ്റവും വധശ്രമക്കേസുമുണ്ട്. 14 പേര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും ഉണ്ട്. 29 പേര്‍ക്കെതിരെ ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. 26 പേര്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിട്ടുണ്ട്.

ക്രിമിനല്‍ സ്ഥാനാര്‍ത്ഥികളില്‍ 40 പേര്‍ കോണ്‍ഗ്രസ്, 38 പേര്‍ ബി.ജെ.പി , 16 പേര്‍ ബി.എസ്.പി, 11 പേര്‍ സി.പി.എം എന്നിങ്ങനെയാണ്.

1612 സ്ഥാനാര്‍ത്ഥികളില്‍ 1594 പേര്‍ മാത്രമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇവരില്‍ 314 പേര്‍ ദേശീയ പാര്‍ട്ടിയില്‍ നിന്നും 76 പേര്‍ സംസ്ഥാന പാര്‍ട്ടിയില്‍ നിന്നും 492 പേര്‍ അംഗീകാരമില്ലാത്ത പാര്‍ട്ടിയില്‍ നിന്നും 712 പേര്‍ സ്വതന്ത്രരായും മത്സരിക്കുന്നു.

ഒരു കോടിയോ അതിലേറെ ആസ്തിയുള്ളവരോ ആയ സ്ഥാനാര്‍ത്ഥികളെയാണ് കോടീശ്വര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എസ്.പിയിലെ കുമാര്‍ ദേവേന്ദ്ര സിംഗ് യാദവിന് 204 കോടി രൂപയുടെ ആസ്തിയുണ്ടെങ്കില്‍ കോണ്‍ഗ്രസിലെ ഭോന്‍സ്‌ലെ ശ്രീകാന്ത് ഭത്രപതി 199 കോടിയുമായി രണ്ടാമതുണ്ട്. സ്ഥാനാര്‍ത്ഥികള്‍ എല്ലാവര്‍ക്കും കൂടി 2.95 കോടിയുടെ ശരാശരി സ്വത്താണുള്ളത്.



from mangalam.com http://bit.ly/2ULXG4R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages