ആലുവയില്‍ അമ്മയുടെ അടിയേറ്റ് മരിച്ച മൂന്നു വയസ്സുകാരന്റെ മൃതദേഹം സംസ്‌കാരിച്ചു; അമ്മയ്ക്കു പിന്നാലെ അച്ഛനും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ആലുവയില്‍ അമ്മയുടെ അടിയേറ്റ് മരിച്ച മൂന്നു വയസ്സുകാരന്റെ മൃതദേഹം സംസ്‌കാരിച്ചു; അമ്മയ്ക്കു പിന്നാലെ അച്ഛനും അറസ്റ്റില്‍

കൊച്ചി: അനുസരണ പഠിപ്പിക്കാന്‍ അമ്മ നല്‍കിയ കടുത്ത ശിക്ഷ താങ്ങാനാവാതെ മരണത്തിന് കീഴടങ്ങിയ മൂന്നു വയസ്സുകാരന്റെ മൃതദേഹം സംസ്‌കാരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മാതാപിതാക്കളെ അവസാനമായി കാണിച്ച ശേഷമാണ് നാട്ടുകാരുടെ സഹായത്തോടെ സമീപത്തുള്ള ജുമാ മസ്ജിദിലെ കബറസ്ഥാനില്‍ കബറടക്കിയത്.

കോടതിയുടെ അനുമതിയോടെ അമ്മ ജാര്‍ഖണ്ഡ് സ്വദേശിനി ഹന ഖാതൂറിനെ കുഞ്ഞിന്റെ മൃതദേഹം കാണിക്കാന്‍ കൊണ്ടുവന്നിരുന്നു. കുട്ടി മരണത്തോട് മല്ലിടുമ്പോഴും കാരുണ്യത്തിന്റെ ഒരു കണിക പോലും കാണിക്കാതിരുന്ന അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൃതദേഹം കണ്ട് മടങ്ങിയത്.

അതിനിടെ, കുഞ്ഞിന്റെ പിതാവ് പശ്ചിമ ബംഗാള്‍ സ്വദേശി സജ്ജാദ് ഖാനെയും പോലീസ് അറസ്റ്റു ചെയ്തു. അമ്മയ്‌ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെങ്കില്‍ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തില്ല. കുഞ്ഞിനെ അമ്മ ഉപദ്രവിക്കുന്ന വിവരം അറിഞ്ഞിട്ടും അക്കാര്യം മറച്ചുവച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച മുതല്‍ ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ തന്നെയാണോ ഇവരെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ ഡി.എന്‍.എ പരിശോധനയും നടത്തിയിട്ടുണ്ട്. ബംഗാളില്‍ പിതാവിന്റെ നാട്ടിലും ജാര്‍ഖണ്ഡില്‍ മാതാവിന്റെ പ്രദേശത്തും പോലീസ് അന്വേഷണം നടത്തിയിരുന്നു. നാലു വര്‍ഷം മുന്‍പ് ഇവര്‍ വിവാഹിതരായതാണെന്നും ഒരു വര്‍ഷത്തിനു ശേഷം കുട്ടി ജനിച്ച ശേഷമാണ് കേരളത്തിലേക്ക് പോയതെന്നുമാണ് അവിടെനിന്നും ലഭിച്ച മറുപടി.

ആലുവയില്‍ ഒരു കമ്പനിയില്‍ ജീവനക്കാരനാണ് പിതാവ് സജ്ജാദ് ഖാന്‍. രണ്ടാഴ്ച മുന്‍പാണ് അമ്മയും കുഞ്ഞും ഇയാള്‍ക്കൊപ്പം വാടക വീട്ടിലേക്ക് താമസത്തിനെത്തിയത്.



from mangalam.com http://bit.ly/2DqcQ5d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages