കൊച്ചി: ആലുവയിൽ അമ്മയുടെ മർദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കബറടക്കി. കൊച്ചി പാലക്കാമുഗൾ വടകോട് ജുമാ മസ്ജിദിലായിരുന്നു കബറടക്കം. കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് പാലക്കാമുഗൾ പള്ളിയിലെത്തിച്ചത്. കുട്ടിയുടെ മൃതദേഹം കാണാൻ ജാർഖണ്ഡ് സ്വദേശിനിയായ അമ്മ ഹെനയ്ക്കും ബംഗാൾ സ്വദേശിയായ അച്ഛൻ ഷാജിത് ഖാനും പോലീസ് സൗകര്യമൊരുക്കിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇരുവർക്കും മകനെ അവസാനമായി കാണാൻ അവസരമൊരുക്കിയത്. കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഇരുവരും റിമാൻഡിലാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് തലയ്ക്ക് മാരക പരിക്കേറ്റ നിലയിൽ മൂന്നുവയസ്സുകാരനെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അടുക്കളയിൽ വീണതാണെന്നായിരുന്നു പിതാവ് ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ ദേഹത്തെ പാടുകളും മുറിവുകളും സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചു. ഇതോടെ ഡോക്ടർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അമ്മയുടെ മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞ കുഞ്ഞിന്റെ മൃതദേഹം കാണാൻ പോലീസ് അറസ്റ്റ് ചെയ്ത അമ്മ ജാർഖണ്ഡ് സ്വദേശിനി ഹെനയെയും , അച്ഛൻ ബംഗാൾ സ്വദേശി ഷാജിത് ഖാനെയും എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ കൊണ്ടുവന്നപ്പോൾ. ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെ മർദനമേറ്റാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റെന്ന് വ്യക്തമായത്. മർദനത്തിൽ തലച്ചോർ തകർന്നതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച രാവിലെ മരണംസംഭവിക്കുകയുമായിരുന്നു. അമ്മയുടെ മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞ കുഞ്ഞിന്റെ മൃതദേഹം കബറടക്കാനായി പാലയ്ക്കാമുകൾ ജുമാ മസ്ജിദിൽ കൊണ്ടുവന്നപ്പോൾ. ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ Content Highlights: three year old boys funeral held in kochi palakkamugal masjid
from mathrubhumi.latestnews.rssfeed http://bit.ly/2IvZk4g
via
IFTTT
No comments:
Post a Comment