ന്യൂഡൽഹി: കഴിഞ്ഞ രണ്ടുവർഷത്തിനിടെ രാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ടത് 50 ലക്ഷം പേർക്കെന്ന് റിപ്പോർട്ട്. ബെംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയുടെ സെന്റർ ഫോർ സസ്റ്റെയ്നബിൾ എംപ്ലോയ്മെന്റ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. 2016 നവംബറിൽ അപ്രതീക്ഷിതമായി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് ശേഷമാണ് തൊഴിൽ കുറയുന്ന സാഹചര്യമുണ്ടായതെന്നും എന്നാൽ നോട്ട് അസാധുവാക്കലിന് തൊഴിൽ നഷ്ടപ്പെടുന്നതുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നും സ്റ്റേറ്റ് വർക്കിങ് ഇന്ത്യ-2019 എന്ന റിപ്പോർട്ടിൽ പറയുന്നു. ജോലി നഷ്ടപ്പെടുതിന് നോട്ട് അസാധുവാക്കൽ കാരണമാകുകയോ ആകാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം. എന്നാൽ ഈ സ്ഥിതി ആശങ്കാജനകമാണെന്നും നയം മാറ്റം അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2011 മുതൽ തൊഴിലില്ലായ്മയുടെ നിരക്ക് ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് കൂടുതലും തൊഴിൽ രഹിതരായി തുടരുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിദ്യാഭ്യാസം കുറഞ്ഞ അസംഘടിത മേഖലയിലുള്ളവർക്കാണ് കൂടുതലും തൊഴിൽ നഷ്ടമായിട്ടുള്ളത്. തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ കുറഞ്ഞതാണ് ഇതിന് കാരണമായി റിപ്പോർട്ടിൽ പറയുന്നത്. നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതി നടപ്പിലാക്കിയതും ഏറെയും ഇവരെയാണ് ബാധിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയവരിൽ തൊഴിൽ രഹിതർ ഏറെയുണ്ടെങ്കിലും അവസരങ്ങൾ കൂടുതലുണ്ട്. തൊഴിലില്ലായ്മ മാത്രമല്ല ഇവരുടെ പ്രശ്നങ്ങൾ. മറ്റുകാരണങ്ങളും ഇതിനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. Content Highlights:50 Lakh men Lost Jobs Over 2 Years, Just After Notes Ban
from mathrubhumi.latestnews.rssfeed http://bit.ly/2IpTDF2
via
IFTTT
No comments:
Post a Comment