ആ സര്‍പ്രൈസ് അറിയിച്ചത് ഭാര്യ: കടുത്ത നിരാശ മറികടന്നത് 'ആ വിളിയിലൂടെ', കാര്‍ത്തിക് പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ആ സര്‍പ്രൈസ് അറിയിച്ചത് ഭാര്യ: കടുത്ത നിരാശ മറികടന്നത് 'ആ വിളിയിലൂടെ', കാര്‍ത്തിക് പറയുന്നു

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തില്‍ സര്‍പ്രൈസ് ആയിരുന്നു ദിനേഷ് കാര്‍ത്തിക്. ബാറ്റിങ്ങ് ഓര്‍ഡറില്‍ നാലാം നമ്പറില്‍ ആരെ പരിഗണിക്കുമെന്ന ആശങ്ക സിലക്ഷന്‍ കമ്മിറ്റിയിലും ഉയര്‍ന്നിരുന്നു. നിലവിലെ ടീമിനൊപ്പം പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ല എന്ന അഭ്യൂഹത്തിനിടെയാണ് നാലാം നമ്പറിലും ഫിനിഷിങ്ങിലും രണ്ടാം വിക്കറ്റ് കീപ്പറുമായും ടീമിനു പുറത്തു നിന്ന ദിനേഷ് കാര്‍ത്തിക്കിനെ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നത്.

ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചത് ഭാര്യ ദീപിക പള്ളിക്കല്‍ ആണമ്. ആ വിവരം അറിഞ്ഞപ്പോള്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്ന് ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക് പറഞ്ഞു.

ടീമില്‍ നിന്ന് പുറത്തായിക്കുമ്പോള്‍ ഏറെപ്പേരൊന്നും വിളിക്കാനോ മെസേജ് ചെയ്യാനോ ഓര്‍ക്കാറില്ല. അന്ന് വിളിച്ചവരേയും മെസേജ് അയച്ചവരേയും താന്‍ മറക്കില്ല. അതുകൊണ്ട് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ ഒപ്പം നിന്നവരോടാണ് തനിക്ക് കടപ്പാടെന്നും കാര്‍ത്തിക് പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ കടുത്ത നിരാശയുണ്ടായിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദിന്റെ വിളിയാണ് ആ നിരാശ മാറ്റിയത്. ഓസ്‌ട്രേലിയിലും ന്യൂഡിലാന്‍ഡിലും ചില മത്സരങ്ങളും നാട്ടില്‍ ഋഷഭ് പന്തിന് ചില മത്‌സരങ്ങളും നല്‍കാനായിരുന്നു ടീമിന്റെ തീരുമാനം. ഇത് ആശ്വാസം നല്‍കുന്ന തീരുമാനമായിരുന്നുവെന്നും കാര്‍ത്തിക് വ്യക്തമാക്കി.



from mangalam.com http://bit.ly/2GrsSOj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages