ഉത്തരേന്ത്യയില്‍ കനത്ത മഴയും പൊടിക്കാറ്റും; 31 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ഉത്തരേന്ത്യയില്‍ കനത്ത മഴയും പൊടിക്കാറ്റും; 31 മരണം

ന്യൂഡൽഹി: കനത്ത മഴയിലും ഇടിമിന്നലിലും ഉത്തരേന്ത്യയിൽ 31 മരണം. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായാണ് കനത്തമഴയും കാറ്റും ഇടിമിന്നലും വൻനാശം വിതച്ചത്. മധ്യപ്രദേശിൽ 16 പേർക്കും ഗുജറാത്തിൽ ഒമ്പതുപേർക്കും രാജസ്ഥാനിൽ ആറുപേർക്കുമാണ് ജീവൻ നഷ്ടമായത്. രാജസ്ഥാനിലെ കോട്ട, അജ്മീർ, പിലാനി എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം മുതൽ കനത്തമഴ ലഭിച്ചു. പലയിടങ്ങളിലും ഗതാഗതം തടസപ്പെടുകയും സാധാരണജീവിതം ദുസ്സഹമാവുകയും ചെയ്തു. ആഞ്ഞുവീശിയ പൊടിക്കാറ്റ് രാജസ്ഥാനിലും ഗുജറാത്തിലും വൻ നാശനഷ്ടമുണ്ടാക്കി. ഗുജറാത്തിലെ സബർക്കാന്ത ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലിക്ക് തയ്യാറാക്കിയ വേദി കാറ്റിൽ തകർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ അടിയന്തരധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ കടുത്ത ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരന്തബാധിതർക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. Content Highlights:rain and thuderstorm in gujarat,madhya pradesh, rajasthan, many killed


from mathrubhumi.latestnews.rssfeed http://bit.ly/2XkWOkK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages