ന്യുഡല്‍ഹി: ബില്‍ക്കീസ് ബാനു കേസില്‍ സുപ്രീം കോടതിയില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടമാനഭംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും ജോലിയും താമസസൗകര്യവും നല്‍കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കഴിഞ്ഞ 17 വര്‍ഷമായി സ്ഥിരവാസമില്ലാതെ അവര്‍ കഷ്ടപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കലാപകാലത്ത് 21 വയസ്സ് മാത്രമായിരുന്നു ബില്‍ക്കീസിന് പ്രായം. കലാപത്തിനിടെ ബില്‍ക്കീസിന്റെ മൂന്നു മക്കളും കൊല്ലപ്പെട്ടു. ഗുജറാത്ത് സര്‍ക്കാര്‍ വച്ചുനീട്ടിയ അഞ്ചു ലക്ഷം രൂപയുടെ സഹായം തള്ളിക്കളഞ്ഞ ബില്‍ക്കീസ് അര്‍ഹമായ നഷ്ടപരിസഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
'നിങ്ങളുടെ സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശവും നടത്തുന്നില്ല എന്നതില്‍ ആശ്വാസം കണ്ടെത്താനും' വിധി പ്രസ്താവത്തിനിടെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ഗുജറാത്ത് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഹേമന്ദിക വാഹിയോട് പറഞ്ഞു.
കലാപക്കേസിലെ അന്വേഷണത്തില്‍ പിഴവ് വരുത്തിയതില്‍ കുറ്റക്കാരെന്ന് ബോംബെ ഹൈക്കോടതിക ണ്ടെത്തിയ ഒരു ഐപിഎസ് ഓഫീസര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ നടപടിയെയും കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. അപരാധികളായ പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ബില്‍ക്കീസ് ബാനുവിന് വേണ്ടി ഹാജരായ അഡ്വ. ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി. ഈ പോലീസുകാര്‍ വിരമിച്ചുകഴിഞ്ഞിട്ടും അവരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും തടയുന്നതിനു പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന് അഞ്ച് പോലീസുകാരെയും രണ്ട് ഡോക്ടര്‍മാരെയും കോടതി 2017 മേയ് നാലിന് കുറ്റക്കാരായി കണ്ടെത്തിയിരുന്നു. കൃത്യവിലോപം വരുത്തി, തെളിവുനശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. വിധി ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചുവെങ്കിലും വ്യക്തമായ തെളിവുകളുണ്ടെന്ന് പറഞ്ഞ് കോടതി അപ്പീല്‍ തള്ളിക്കളയുകയായിരുന്നു.
ബില്‍ക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിലും അവരുടെ കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ കേസിലും പ്രത്യേക കോടതി 11 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കലാപത്തിന് ആസൂത്രണം ചെയ്ത മൂന്നു പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമാണ് സി.ബി.ഐ യര്‍ത്തുന്നത്.
2002 മാര്‍ച്ച് മൂന്നിനാണ് അഹമ്മദാബാദിലെ രാധികപുരില്‍ ജനക്കൂട്ടം ബാനുവിന്റെ വീട് ആക്രമിച്ചത്. സി.ബി.ഐ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആരോപണം. കുടുംബത്തില്‍ കൊല്ലപ്പെട്ടു എന്നു പറയപ്പെടുന്ന പലരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ അവര്‍ മരണപ്പെട്ടുവെന്ന് പറയാനാവില്ലെന്നായിരുന്നു മറ്റൊരു വാദം. ഈ സംഭവത്തിനു ശേഷം അധികം വൈകാതെ ബില്‍ക്കീസ് ബാനു പ്രസവിച്ചുവെന്നും അതുകൊണ്ട്തന്നെ അവര്‍ കൂട്ടമാനഭംഗത്തിനിരയായി എന്നു കരുതാന്‍ കഴിയില്ലെന്നുമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. ഇതെല്ലാം കോടതി തള്ളിക്കളഞ്ഞു.
from mangalam.com http://bit.ly/2IM4AA5
via IFTTT
No comments:
Post a Comment