കൊളംബോ: ശ്രീലങ്കയില്‍ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനം ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിനുള്ള മറുപടിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പ്രതിരോധ ഉപമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ശ്രീലങ്കയില്‍ ആക്രമണം നടത്തിയതെന്ന് പ്രതിരോധ ഉപമന്ത്രി റുവാന്‍ വിജേവര്‍ധന പാര്‍ലമെന്റില്‍ പ്രസ്താവിച്ചു.
മാര്‍ച്ച് 15നാണ് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആക്രമണം നടന്നത്. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തില്‍ ഒരു മലയാളിയടക്കം 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ നടുക്കി ഭീകരാക്രണമുണ്ടായത്. ഈസ്റ്റര്‍ ആരാധന നടക്കുകയായിരുന്ന ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും വിദേശികള്‍ കൂടുതലായി എത്തുന്ന വന്‍ ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കാസര്‍ഗോഡ് സ്വദേശിനിയടക്കം ഏഴ് ഇന്ത്യക്കാര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഏഴ് ചാവേറുകളാണ് വിവിധയിടങ്ങളിലായി സ്‌ഫോടനം നടത്തിയത്. തീവ്രവാദികള്‍ക്ക് പിന്നില്‍ അന്താരാാഷ്ട്ര ബന്ധം സംശയിക്കുന്നുണ്ടെന്ന് ശ്രീലങ്ക ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക മതമൗലിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
from mangalam.com http://bit.ly/2Gn1Nu4
via IFTTT
No comments:
Post a Comment