ജിയോ ജിഗാഫൈബര്‍: പ്രതിമാസ നിരക്ക് 600 രൂപയാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

ജിയോ ജിഗാഫൈബര്‍: പ്രതിമാസ നിരക്ക് 600 രൂപയാകും

മുംബൈ: റിലയൻസ് ജിയോയുടെ ബ്രോഡ്ബാൻഡ്-ലാൻഡ്ലൈൻ-ടിവി എന്നിവയുടെ പ്രതിമാസ നിരക്ക് 600 രൂപയായിരിക്കും. സ്മാർട്ട് ഹോം നെറ്റ് വർക്കുമായി 40 ഉപകരണങ്ങൾ ബന്ധിപ്പിക്കുന്നതിന് 1000 രൂപവരെയായിരിക്കും ഈടാക്കുക. റിലയൻസ് ജിയോ ജിഗാഫൈബറാണ് കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റും ലാൻഡ്ലൈൻ സർവീസും ടിവി ചാനലുകളും നൽകുക. നിലവിൽ ന്യൂഡൽഹിയിലും മുംബൈയിലും പരീക്ഷണാടിസ്ഥാനത്തിൽ ജിയോ ജിഗാഫൈബർ സേവനം നൽകുന്നുണ്ട്. 100 എംബിപിഎസ് വേഗത്തിലുള്ള ഡാറ്റ സൗജന്യമായാണ് അവിടെ നൽകുന്നത്. റൂട്ടറിനുള്ള നിരക്കായ 4,500 രൂപ ഒറ്റത്തവണത്തെ നിക്ഷേപമായി മാത്രം ഈടാക്കിയാണ് അവിടെ കണക്ഷൻ നൽകിയത്. ഒരുവർഷത്തേയ്ക്ക് വരിസംഖ്യയൊന്നും ഈടാക്കാതെയായിരിക്കും സേവനം നൽകുക. ലാൻഡ്ലൈനിൽ പരിധിയില്ലാതെ കോൾ ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഇന്റർനെറ്റ് വഴിയായിരിക്കും ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുക. ഒഎൻടി(ഒപ്ടിക്കൽ നെറ്റ് വർക്ക് ടെർമിനൽ) ബോക്സ് റൂട്ടർവഴിയായിരിക്കും പ്രവർത്തനം. മൊബൈൽ ഫോൺ, സ്മാർട്ട് ടിവി, ലാപ്ടോപ്, ടാബ് ലെറ്റ് തുടങ്ങി 45 ഓളം ഉപകരണങ്ങൾ ബന്ധിപ്പിക്കാൻ റൂട്ടറിൽ സൗകര്യമുണ്ടാകും. 1,100 നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ സേവനം നൽകുകയെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 1,600 നഗരങ്ങളിൽ സേവനം നൽകിയാകും പ്രവർത്തനം തുടങ്ങുകയെന്ന് ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2Pp7Mms
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages