മൂന്നാർ: ഇടുക്കി ആനമുടിചോല ദേശീയോദ്യാനത്തിൽ കാട്ടുതീ പടരുന്നു. മൂന്ന് ദിവസത്തിനിടെ 50 ഹെക്ടറോളം ഭൂമിയിലെ ജൈവവൈവിധ്യങ്ങൾ കത്തിനശിച്ചു. കാട്ടുതീ പടരുന്നത് വന്യമൃഗങ്ങൾക്കടക്കം ഭീഷണിയാണ്.ദേശീയോദ്യാനത്തിന്റെ ഭാഗമാട മന്നവൻചോലയ്ക്ക് സമീപമാണ് നിലവിൽ തീപടരുന്നത്. അഗ്നിശമന സേനയ്ക്ക് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ തീ പടരുന്നത് നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. ഫയർബ്രേക്കുൾപ്പെടെ ഒരുക്കി ദേശീയോദ്യാനത്തിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് വനംവകുപ്പ് അധികൃതർ ശ്രമിക്കുന്നത്. വനപാലകരും ട്രൈബൽ വാച്ചർമാരുമടക്കം 50 ൽ അധികം ആളുകളാണ് ഇതിനായുള്ളത്. നാട്ടുകാരുടെ അടിയന്തര സഹായവും വനംവകുപ്പ് തേടിയിട്ടുണ്ട്. മൂന്നുദിവസമായി മലമടക്കുകളെ തീ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. Content Highlights:wild Fire breakout in Anamudi Shola National Park
from mathrubhumi.latestnews.rssfeed https://ift.tt/2uBO1OX
via
IFTTT
No comments:
Post a Comment