തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം നാലു വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്നത് 2, 46,46,853 പേരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്ക റാം മീണ. രണ്ടു മാസത്തിനുള്ളില്‍ 1,40,000 പേര്‍ വോട്ടര്‍പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലാണ്. കോഴിക്കോട്, കണ്ണുര്‍ ജില്ലകളാണ് തൊട്ടുപിന്നില്‍.
ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണം 1,25,139 ആണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത്.
2,230 വോട്ടര്‍മാര്‍ നൂറു വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.18-19നു മധ്യേ പ്രായമുള്ളവര്‍ അഞ്ചു ലക്ഷത്തോളം വരും. 73,000 പ്രവാസി വോട്ടര്‍മാര്‍. 173 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍.
സംസ്ഥാനത്ത് ഇതുവരെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കി 242 പത്രിക സ്വീകരിച്ചു. 303 പേരാണ് പത്രിക നല്‍കിയിരുന്നത്. ഏറ്റവും കൂടുതല്‍ വയനാട് -22. ആറ്റിങ്ങള്‍- 21, ആലത്തൂര്‍, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ ഏഴു പേര്‍ വീതം മത്സരിക്കുന്നു.
വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധിയായിരിക്കുമെന്നും ടിക്ക റാം മീണ അറിയിച്ചു. ഇതുവരെ ഏഴു കോടി രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാന്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ബാധ്യസ്ഥരാണ്. എതിരാളികളെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രചാരണം നടത്താന്‍ പാടില്ലെന്ന് യോഗി ആദിത്യനാഥിന്റെ വൈറസ് പരാമര്‍ശത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. യോഗിക്കെതിരെ പരാതി ലഭിച്ചാല്‍ പരിശോധിച്ച് തുടര്‍ നടപടി ആലോചിക്കും.
കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരായ ആരോപണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പഠിച്ചുവരുന്നതേയുള്ളു. വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.
from mangalam.com http://bit.ly/2FZMabQ
via IFTTT
No comments:
Post a Comment