രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം ഭീകരവാദമല്ലെങ്കില്‍ രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ വേണ്ടെന്ന് വയ്ക്കുവെന്ന് സുഷമാ സ്വരാജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം ഭീകരവാദമല്ലെങ്കില്‍ രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ വേണ്ടെന്ന് വയ്ക്കുവെന്ന് സുഷമാ സ്വരാജ്

ഹൈദരാബാദ്: ഭീകരവാദത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്രപ്രതിരോധമന്ത്രി സുഷ്മാ സ്വരാജ്. ഭീകരവാദം വലിയ വിഷയമല്ലെങ്കില്‍ എസ്പിജി സുരക്ഷ ഒഴിവാക്കാന്‍ തയ്യാറാകണമെന്നായിരുന്നു സുഷ്മാ സ്വരാജിന്റെ മറുപടി.

രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നം ഭീകരവാദമല്ലെന്നും തൊഴിലാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പിന്നെ എന്തിനാണ് താങ്കള്‍ എസ്പിജി സുരക്ഷാവലയത്തില്‍ രാജ്യംചുറ്റുന്നത് എന്ന് സുഷ്മ ചോദിക്കുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നിങ്ങളുടെ കുടുംബത്തിലെ എല്ലാവരും എസ്പിജി സുരക്ഷയിലാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഭീകരവാദം ഒരു പ്രശ്‌നമായി തോനുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് എന്ന് എഴുതി നല്‍കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് ഭീകരവാദമില്ലെങ്കില്‍ നിങ്ങള്‍ ആരെയാണ് ഭയക്കുന്നതെന്നും അവര്‍ ചോദിച്ചു.

ഹൈദരാബാദിലെ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് സുഷമയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വാസമില്ലാത്ത പ്രതിപക്ഷം ബാലാക്കോട്ട് ആക്രമണത്തിന്റെ കാര്യത്തില്‍ പാക്ക് നേതാക്കളെയാണ് വിശ്വസത്തിലെടുക്കുന്നതെന്ന് സുഷമ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യ തിരിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ വിവിധ ലോകനേതാക്കള്‍ ഫോണില്‍ വിളിച്ച് പിന്തുണയ്ക്കുകയും ഇന്ത്യന്‍ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇന്ത്യക്ക് വിരുദ്ധമായ നിലപാടാണ് എടുത്തത്. മുംബൈ ഭീകരാക്രമണത്തിന് ശേഷം യുപിഎ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നുവെന്നും സുഷമ പറഞ്ഞു.



from mangalam.com http://bit.ly/2UgTc62
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages