മുംബൈ: സാമ്പത്തിക വർഷത്തെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ മികച്ച നേട്ടം. സെൻസെക്സ് 231 പോയന്റ് നേട്ടത്തിൽ 38904ലിലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 11684ലിലുംമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1078 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 354 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, പൊതുമേഖല ബാങ്ക്, വാഹനം, ഇൻഫ്ര, ഐടി, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ് സ്റ്റീൽ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക് ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐഒസി, ഒഎൻജിസി, സിപ്ല, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2I1Fahu
via
IFTTT
No comments:
Post a Comment