പോർട്ട്ബ്ലെയർ: ആൻഡമാനിൽ രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണ ഭചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.7 മുതൽ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 5.14 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. മിനിറ്റുകൾക്ക് ശേഷം വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. തീവ്രത അഞ്ച് രേഖപ്പെടുത്തി. രാവിലെ 6.15 നാണ് അവസാനം ഭൂചലനം ഉണ്ടായത്. ഇത് 5.2 രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഭൂകമ്പ സാധ്യതാമേഖലയിലാണ് നിലനിൽക്കുന്നത്. എന്നാൽ ഒരുദിവസം തന്നെ തുടർച്ചയായി പലതവണ ഭൂചലനം ഉണ്ടാകുന്നത് അസാധാരണമാണെന്ന് വിദഗ്ധർ പറയുന്നു. Content Highlights:9 earthquakes hit Andaman and Nicobar Islands in 2 hours
from mathrubhumi.latestnews.rssfeed https://ift.tt/2uFjboK
via
IFTTT
No comments:
Post a Comment