ശ്രീലങ്കന്‍ പള്ളികളിലെ സ്‌ഫോടനം ; മരണം 160 ആയി, 400 പേര്‍ക്ക് പരിക്ക് ; സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ 67 പേര്‍ക്ക് ജീവന്‍ നഷ്ടമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

ശ്രീലങ്കന്‍ പള്ളികളിലെ സ്‌ഫോടനം ; മരണം 160 ആയി, 400 പേര്‍ക്ക് പരിക്ക് ; സെന്റ് സെബാസ്റ്റിയന്‍ പള്ളിയില്‍ 67 പേര്‍ക്ക് ജീവന്‍ നഷ്ടമായി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ വിറപ്പിച്ച സ്‌ഫോടന പരമ്പരയിലെ അവസാന സ്‌ഫോടനം നടന്നത് കൊളംബോയിലെ ഹോട്ടലില്‍. രണ്ടു പേരായിരുന്നു ഈ സ്‌ഫോടനത്തില്‍ മരിച്ചത്. സ്‌ഫോടനത്തില്‍ മരണസംഖ്യ 160 ആയി. പരിക്കേറ്റവരുടെ എണ്ണം 400 കടന്നു. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ഭീതി ഉയരുന്നുണ്ട്. എട്ടോളം സ്‌ഫോടനങ്ങള്‍ നടന്നതായിട്ടാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അവസാന സ്‌ഫോടനം കൊളംബോയിലെ കാഴ്ചബംഗ്‌ളാവിന് അരികിലുള്ള ദഹിവേലയിലെ ഹോട്ടലില്‍ ആയിരുന്നെ്‌ന് പോലീസ് പറയുന്നു.

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയുടെ പരിസരങ്ങളിലെ മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായിരുന്നു സ്‌ഫോടനങ്ങള്‍. ആക്രമണ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആറ് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. മൂന്നെണ്ണം കൊളംബോയിലെ കൊച്ചിക്കാഡേ ജില്ല, നെഗോമ്പോള്‍, ബട്ടിക്കലോവ എന്നിവിടങ്ങളിലെ പള്ളികളിലായിരുന്നു. കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാംഗ്രി ലാ, സിന്നാമണ്‍ ഗ്രാന്റ്, കിംഗ്‌സ്ബറി എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി.

സ്‌ഫോടനത്തില്‍ നെഗോമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പള്ളിയുടെ ഉള്‍വശത്ത് നിന്നുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തു വന്നിട്ടുണ്ട്. ഇവിടെ മരിച്ചത് 67 പേരോളമാണ്. മേല്‍ക്കൂര തകര്‍ന്നു. ഇരിപ്പിടങ്ങള്‍ തെറിച്ചുവീണ രക്തം തളംകെട്ടിയ നിലയിലാണ്. ആദ്യ സ്‌ഫോടനം നടന്ന സെന്റ് ആന്റണീസ് പള്ളിയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്് . മരണമടഞ്ഞവരില്‍ ഒമ്പതു വിദേശകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ബട്ടിക്കാലോവയില്‍ 27 പേര്‍ മരണമടഞ്ഞു. ആശുപത്രികളിലും മറ്റും പരിക്കേറ്റവര്‍ക്ക് രക്തദാനത്തിനും മറ്റുമായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപമാണ് സ്‌ഫോടനങ്ങളില്‍ ഒന്നു നടന്ന ഹോട്ടല്‍ സിന്നാമണ്‍ ഗ്രാന്റ്. രക്തരൂക്ഷിതമായ വംശീയ പോരാട്ടത്തിന് ശേഷം 2009 ല്‍ തമിഴ്പുലികള്‍ കീഴടങ്ങിയ ശേഷം ശ്രീലങ്ക ഇത്തരത്തില്‍ ആക്രമണം നേരിടുന്നത് ഇതാദ്യമാണ്. തമിഴ്പുലികളുടെ പോരാട്ടം അവസാനിച്ച ശേഷം ശ്രീലങ്ക കഴിഞ്ഞവര്‍ഷം മറ്റൊരു വംശീയ കലാപത്തിന് വേദിയായിരുന്നു. സിംഹളരായ ബുദ്ധമതക്കാര്‍ മുസ്‌ളീങ്ങളുടെ വസ്തുവകകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് 2018 മാര്‍ച്ചില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പുതിയ സംഭവവികാസത്തില്‍ ജനങ്ങളോട് ശാന്തമായിരിക്കാനും അന്വേഷണത്തില്‍ അധികൃതരോട് സഹകരിക്കാനും ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.

ബുദ്ധിസ്റ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയിലെ കഴിഞ്ഞ സെന്‍സസ് പ്രകാരം ഹിന്ദുക്കള്‍ 12.6 ശതമാനവും മുസ്‌ളീങ്ങള്‍ 9.7 ശതമാനവുമാണ്. 1.5 ദശലക്ഷം ക്രിസ്ത്യാനികള്‍ ഉള്ളതില്‍ കൂടുതലും റോമന്‍ കത്തോലിക്കക്കാരുമാണ്. ആക്രമണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ ശക്തമായി അപലപിക്കുന്നതായും മോഡി വ്യക്തമാക്കിയിട്ടുണ്ട്.



from mangalam.com http://bit.ly/2Uy5BOx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages