തിരുവനന്തപുരം: തനിക്കെതിരായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ പരാമശങ്ങളിൽ പ്രതികരണവുമായി ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ ചില പരാമർശങ്ങളോട് പ്രതികരിക്കുന്നില്ല. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തു ചെയ്യണമെന്ന് പൂർണ ബോദ്ധ്യമുണ്ട്. ശ്രീധരൻ പിള്ള നിയമത്തിന് അതീതതനല്ലാത്തതുപോലെ ടിക്കാറാം മീണയും നിയമത്തിന് അതീതനല്ലെന്ന് മാത്രം തത്കാലം ഓർമ്മപ്പെടുത്തുന്നുവെന്നു- അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചതിൽ ശ്രീധരൻ പിള്ള രണ്ടു തവണ മാപ്പ് ചോദിച്ച് വിളിച്ചിരുന്നതായി ടീക്കാറാം മീണ പറഞ്ഞിരുന്നു. കമ്മീഷനെ അനാവശ്യമായി വിമർശിക്കുന്നത് തെറ്റാണ്. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും മീണ പറഞ്ഞിരുന്നു. Content Highlights:Chief electoral officer Teeka Ram Meena-sreedharan pillai
from mathrubhumi.latestnews.rssfeed http://bit.ly/2GtpxwC
via
IFTTT
No comments:
Post a Comment