തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 1511 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. മുഖ്യമന്ത്രിയുടെ നിരന്തര ഇടപെടലിനെത്തുടർന്നാണ് ദീർഘനാളായി ലഭിക്കാതിരുന്ന കുടിശ്ശിക അനുവദിച്ചുകിട്ടിയത്. കേന്ദ്രസർക്കാർ അനുവദിച്ച പണം സംസ്ഥാനത്തിന് ലഭിച്ചാൽ ഉടൻതന്നെ ഗുണഭോക്താക്കൾക്ക് വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ അഞ്ചുമാസമായി സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി മുടങ്ങിയിരിക്കുകയായിരുന്നു. നിരവധി കുടുംബങ്ങളാണ് കൂലി മുടങ്ങിയതോടെ പ്രയാസത്തിലായത്. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയിൽ കുടിശ്ശിക വരുത്തിയതിൽ നേരത്തെ കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാരും എൽ.ഡി.എഫും രംഗത്തെത്തിയിരുന്നു. കൂലി ഇനത്തിൽ കുടിശ്ശിക വരുത്തി കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. Content Highlights:rural employment scheme; union government allowed 1511 crore for kerala
from mathrubhumi.latestnews.rssfeed http://bit.ly/2OXXnOh
via
IFTTT
No comments:
Post a Comment