മത്സരിക്കാന്‍ കോടതി കയറിയ സരിത നായര്‍ക്ക് തിരിച്ചടി; രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

മത്സരിക്കാന്‍ കോടതി കയറിയ സരിത നായര്‍ക്ക് തിരിച്ചടി; രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരേ സരിത എസ്. നായർ നൽകിയ രണ്ട് ഹർജികളും ഹൈക്കോടതി തള്ളി. സരിതയുടെ ഹർജികൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രണ്ട് ഹർജികളും തള്ളിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ ഇലക്ഷൻ ഹർജിയാണ് നൽകേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇലക്ഷൻ ഹർജി സമർപ്പിച്ചാൽ ഇത്തവണ മത്സരിക്കാൻ അവസരം ലഭിക്കില്ലെന്നായിരുന്നു സരിതയുടെ വാദം. അതേസമയം, ഹർജികൾ തള്ളിയ ഹൈക്കോടതി നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സരിത എസ്. നായർ പ്രതികരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്, എറണാകുളം ലോക്സഭ മണ്ഡലങ്ങളിലാണ് സരിത എസ്. നായർ പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ രണ്ടുകേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നതും ഈ ശിക്ഷ റദ്ദാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നാമനിർദേശ പത്രിക തള്ളിയത്. Content Highlights:loksabha election; high court rejected saritha s nairs petition


from mathrubhumi.latestnews.rssfeed http://bit.ly/2IbzbaG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages