ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ഇപ്പോൾ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇക്കാര്യത്തിൽ പ്രതിഭാഗവുമായി ധാരണയായതായി സർക്കാർ സുപ്രീം കോടതിയിൽ സർക്കാർ അറിയിച്ചു. പ്രതിഭാഗവും സർക്കാരുമായി ധാരണയിൽ എത്തിച്ചേർന്ന കാര്യം ബുധനാഴ്ച വിചാരണ കോടതിയെ അറിയിക്കുകയും കേസ് മാറ്റിവെക്കണമെന്നുആവശ്യപ്പെടുകയും ചെയ്യും. സർക്കാർ-പ്രതിഭാഗ ധാരണ കോടതി രേഖപ്പെടുത്തി.കുറ്റം ചുമത്തൽ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മേയ് ഒന്നിലേക്ക് കോടതി മാറ്റി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അക്കാര്യത്തിൽ തീരുമാനമാകുന്നിടം വരെ കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്യണമെന്നാണ് ദിലീപിന്റെ ആവശ്യം. content highlights:actress abduction case state government supreme court
from mathrubhumi.latestnews.rssfeed http://bit.ly/2WWAxJA
via
IFTTT
No comments:
Post a Comment