തൃശ്ശൂർ:ചാലക്കുടി മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനെതിരേ 146 കേസുകൾകൂടി. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഈ വിവരങ്ങൾകൂടി ചേർത്ത് പുതിയ നാമനിർദേശപത്രിക നൽകും. നിലവിൽ ഏഴു കേസുകളാണ് ഇദ്ദേഹത്തിനെതിരേയുള്ളത്. ഈ വിവരം ആദ്യം നൽകിയ നാമനിർദേശപത്രികയിൽ ചേർത്തിട്ടുണ്ട്. പുതിയ കേസുകളുടെ വിവരം ബുധനാഴ്ചയാണ് അറിഞ്ഞതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ കേസുകളും ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടതാണ്. എല്ലാ കേസുകളിലുംകൂടി ആയിരത്തിലധികം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2WLBIf4
via
IFTTT
No comments:
Post a Comment