മുംബൈ: റിസർവ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കെ ഓഹരി വിപണിയിൽ നേരിയ നേട്ടം. സെൻസെക്സ് 45 പോയന്റ് ഉയർന്ന് 38922ലും നിഫ്റ്റി 5 പോയന്റ് നേട്ടത്തിൽ 11649ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 307 ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ, എൽആന്റ്ടി, വേദാന്ത, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. വിപ്രോ, എച്ച്സിഎൽ ടെക്, സീ എന്റർടെയ്ൻമെന്റ്, യുപിഎൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2FQXiru
via
IFTTT
No comments:
Post a Comment