ബെംഗളൂരു: രാജ്യത്തെ തൊഴിലന്വേഷകരിൽ 80 ശതമാനം പേർക്കും രാഷ്ട്രീയമേഖലയിൽ താത്പര്യമെന്ന് റിപ്പോർട്ട്. രാഷ്ട്രീയ നിരീക്ഷകരായോ സാമൂഹിക പ്രവർത്തകരായോ രാഷ്ട്രീയ മാധ്യമപ്രവർത്തകരായോ ജോലിചെയ്യാൻ ഇവർ താത്പര്യപ്പെടുന്നെന്നും തൊഴിൽ വെബ്സൈറ്റായ ഇൻഡീഡ് നടത്തിയ സർവേയിൽ കണ്ടെത്തി. രാഷ്ട്രീയവുമായി ബന്ധപ്പെട്ട മേഖലകളിൽ തൊഴിലെടുക്കാൻ സ്ത്രീകളെക്കാൾ (12 ശതമാനം) താത്പര്യം പുരുഷന്മാർക്കാണ് (21 ശതമാനം). ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് 22 മുതൽ 36 വരെ പ്രായമുള്ള 1201 പേർക്കിടയിൽ ഇൻഡീഡ് സർവേ നടത്തിയത്. രാഷ്ട്രീയമേഖലയിലെ ജോലിയിൽ തിളങ്ങാൻ പ്രസംഗമിടുക്കും വിഷയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവുമാണ് വേണ്ടതെന്ന് സർവേയിൽ പങ്കെടുത്ത 59 ശതമാനം പേർ വിശ്വസിക്കുന്നു. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകർക്ക് മികച്ച നേതൃപാടവവും പ്രശ്നപരിഹാരത്തിനുമുള്ള കഴിവുമാണ് വേണ്ടതെന്നാണ് 53 ശതമാനംപേർ കരുതുന്നത്. 24 ശതമാനംപേർ മുഖ്യധാരാ രാഷ്ട്രീയത്തോടു താത്പര്യം പ്രകടിപ്പിച്ചു. 21 ശതമാനം പേർക്ക് നിരീക്ഷണമുൾപ്പെടെയുള്ള രാഷ്ട്രീയാനുബന്ധ മേഖലകളിൽ പണിയെടുക്കാനാണ് താത്പര്യം. മുൻതലമുറകളെ അപേക്ഷിച്ച് സമൂഹത്തെ സഹായിക്കാനുള്ള ഉപാധിയെന്നോണമാണ് ഇന്നത്തെ തലമുറ സർക്കാരിനെ കാണുന്നതെന്ന് ഇൻഡീഡ് മാനേജിങ് ഡയറക്ടർ ശശികുമാർ പറഞ്ഞു. Content Highlights:Report says 80 percent of Indian Job Seekers Interested in Politics
from mathrubhumi.latestnews.rssfeed https://ift.tt/2UlsN7q
via
IFTTT
No comments:
Post a Comment