വിന്‍ഡോസ് 10 ല്‍ നിന്നും മൈക്രോസോഫ്റ്റ് പെയ്ന്റ് ഒഴിവാക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

വിന്‍ഡോസ് 10 ല്‍ നിന്നും മൈക്രോസോഫ്റ്റ് പെയ്ന്റ് ഒഴിവാക്കില്ല

മൈക്രോസോഫ്റ്റ് പെയ്ന്റ് അഥവാ എംഎസ് പെയ്ന്റ് വിൻഡോസ് 10 ൽ നിന്നും നീക്കം ചെയ്യില്ല. വാഷിങ്ടണിലെ റെഡ്മണ്ട് എന്ന സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. എംഎസ് പെയ്ന്റ് സോഫ്റ്റ് വെയർ വിൻഡോസ് 10 ഓഎസിൽ നിന്നും ഒഴിവാക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം ആദ്യം വന്ന വിൻഡോസ് അപ്ഡേറ്റിൽ ഈ അറിയിപ്പ് നിർത്തിവെച്ചു. മൈക്രോസോഫ്റ്റിലെ സീനിയർ പ്രോഗ്രാം മാനേജറായ ബ്രാൻഡൻ ലെബ്ലാങ്ക് ആണ് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ന്റെ 1903 അപ്ഡേറ്റിലും പെയ്ന്റ് ഉണ്ടാവുമെന്ന് അറിയിച്ചത്. കമ്പനി എന്തുകൊണ്ടാണ് തീരുമാനം മാറ്റിയതെന്ന് ബ്ലാങ്ക് വ്യക്തമാക്കിയില്ല. 2017 ജൂലായിലാണ് വിൻഡോസ് 10 ൽ നിന്നും എംഎസ് പെയ്ന്റ് നീക്കം ചെയ്യുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. അതിന് പകരം പെയ്ന്റ് 3ഡി എന്ന സോഫ്റ്റ് വെയർ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു. എന്നാൽ പെയ്ന്റ് 3ഡി സോഫ്റ്റ് വെയർ വിൻഡോസ് ഓഎസിൽ പ്രീ ഇൻസ്റ്റാൾ ചെയ്ത് വരുന്നതല്ല. ആവശ്യമെങ്കിൽ മാത്രം ഡൗൺലോഡ് ചെയ്തെടുക്കാവുന്ന സോഫ്റ്റ് വെയർ ആണിത്. പെയ്ന്റ് പിൻവലിക്കാനുള്ള തീരുമാനം മാറ്റിയ സാഹചര്യത്തിൽ പുതിയ പെയ്ന്റ് 3ഡി സോഫ്റ്റ് വെയറിന്റെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമല്ല. 1985 ൽ പുറത്തിറക്കിയ എംഎസ് പെയ്ന്റ് കഴിഞ്ഞ 32 വർഷക്കാലമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമാണ്. ഇത് പിൻവലിക്കുമെന്ന വാർത്ത വന്നതു മുതൽ പലരും ഏറെ ഗൃഹാതുരത്വത്തോടെയാണ് എംഎസ് പെയ്ന്റിനെ ഓർത്തത്. ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയയിലും അതിന്റെ പ്രതിഫലനമുണ്ടായി. Content Highlights:Microsoft Paint will Remain in Windows 10


from mathrubhumi.latestnews.rssfeed http://bit.ly/2IIXa1p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages