വിങ് കമാന്‍ഡര്‍ അഭിനന്ദനെ വാഗാ അതിര്‍ത്തിയിലെത്തിച്ചു |LIVE - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

വിങ് കമാന്‍ഡര്‍ അഭിനന്ദനെ വാഗാ അതിര്‍ത്തിയിലെത്തിച്ചു |LIVE

ചണ്ഡീഗഢ്: വ്യോമസേനയുടെ യുദ്ധവിമാനം തകർന്ന് പാകിസ്താന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ പാക് സൈന്യം വാഗാ അതിർത്തിയിലെത്തിച്ചു. നടപടി ക്രമങ്ങൾക്ക് ശേഷം അഞ്ചു മണിയോടെ ഇന്ത്യക്ക് കൈമാറുമെന്ന് ഓൾ ഇന്ത്യ റേഡിയോ അറിയിച്ചു. അഭിനന്ദനെ കസ്റ്റംസ് ഏരിയയിൽ എത്തിച്ചതായാണ് റിപ്പോർട്ട്. അട്ടാരി - വാഗാ അതിർത്തിയിലേക്ക് അഭിനന്ദനെ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അഭിനന്ദന്റെ മാതാപിതാക്കളും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വാഗാ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഔദ്യോഗികമായി സ്വീകരിച്ച ശേഷം വിങ് കമാൻഡർ അഭിനന്ദനെ റോഡ് മാർഗം അമൃത്സറിൽ എത്തിച്ച ശേഷം വിമാന മാർഗം ന്യൂഡൽഹിയിലേക്ക് കൊണ്ടുവരും. 5.10 pm :ഇന്ത്യക്ക് കൈമാറുന്നതിന് മുന്നോടിയായി അഭിനന്ദൻ വർത്തമനെ വൈദ്യപരിശോധനക്ക് വിധേയനാക്കുന്നുവെന്ന് പാക് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു 5.00 pm : എയർ വൈസ് മാർഷൽമാരായ പ്രഭാകരൻ, ആർ.ജെ കപൂർ,വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ജെ.ടി കുര്യൻഎന്നിവർ അഭിനന്ദനെ സ്വീകരിക്കും 4.59 pm :അഭിനന്ദനെ കൈമാറുന്നത് റെഡ്ക്രോസിന്റെ സാന്നിധ്യത്തിൽ Visuals from Attari-Wagah border; Wing Commander #AbhinandanVarthaman to be received by a team of Indian Air Force. pic.twitter.com/C4wv14AEAd — ANI (@ANI) March 1, 2019 വാഗാ അതിർത്തിയിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ Content highlights: Wing commander abhinandan varthaman reached India


from mathrubhumi.latestnews.rssfeed https://ift.tt/2SxZGba
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages