മൊമൊയുടെ വാക്ക് കേട്ട് പെണ്‍കുട്ടി, തലമുടി വെട്ടി വികൃതമായി അഞ്ച് വയസുകാരി; മൊമൊ ഭീതി ഒഴിയുന്നില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

മൊമൊയുടെ വാക്ക് കേട്ട് പെണ്‍കുട്ടി, തലമുടി വെട്ടി വികൃതമായി അഞ്ച് വയസുകാരി; മൊമൊ ഭീതി ഒഴിയുന്നില്ല

ഗെയിമുകള്‍ കുട്ടികളെ ബുദ്ധിവാന്മാരാക്കുമെങ്കിലും കുഴപ്പം പിടിച്ച ഗെയിമുകള്‍ കുട്ടികളുടെ ബുദ്ധിയെ കൈയ്യിലെടുക്കാറുണ്ട്. ഇത്തരത്തിലുള്ളവയാണ് ബ്ലൂവെയിലും മൊമൊയുമൊക്കെ. തുറിച്ച കണ്ണുകളും ചിതറിയ മുടിയുമായി പ്രേതത്തിന്റെ രൂപവും ഭാവവുമാണ് മോമൊ എന്ന കളിയിലെ കഥാപാത്രത്തിന്. ഒരു അഞ്ച് വയസ്സുകാരിയുടെ മാനസിക നില പോലും മൊമൊ ഗെയിം തെറ്റിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഞെട്ടിപ്പിക്കുന്നത്.

ജെമ്മ എന്ന അഞ്ച് വയസ്സുകാരിയാണ് മൊമൊയുടെ പിടിയിലകപ്പെട്ടത്. ജെമ്മയുടെ അമ്മ സാം തന്നെയാണ് തന്റെ മകള്‍ക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത്. തന്റെ മകള്‍ പെപ്പ പിഗ് എന്ന അനിമേറ്റഡ് പ്രോഗ്രാം മാത്രമേ കണ്ടിരുന്നുള്ളുവെന്ന് സാം പറയുന്നു. കുട്ടികളുടെ വിഡിയോ പരിപാടികള്‍ മൊമോ ഹാക്ക് ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെമ്മയും ഇത്തരത്തിലാണ് മൊമൊയുടെ പിടിയില്‍ പെട്ടത്. രൂപത്തിലും ഭാവത്തിലും ഒരു പ്രേതത്തെ പോലെയാണ് മോമൊ എന്ന കളിയിലെ കഥാപാത്രം.

നിങ്ങളെക്കുറിച്ചുള്ളതെല്ലാം ഞാന്‍ പറഞ്ഞു തരാം എന്നു പറഞ്ഞു കൊണ്ടാണ് കളിയാരംഭിക്കുന്നത്. കഥാപാത്രത്തിന്റെ സംസാരരീതിയും ആദ്യകാഴ്ചയിലെ രൂപവും കുട്ടികളില്‍ നിഷേധാത്മക ചിന്തകള്‍ ഉണര്‍ത്തുന്നതിനൊപ്പം രാത്രിയില്‍ പേടിസ്വപ്നങ്ങള്‍ കാണുന്നതിലേക്ക് വഴിവെക്കുമെന്നും തുടര്‍ന്നവര്‍ ദേഹത്തു മുറിവുകള്‍ ഉണ്ടാക്കി സ്വയം വേദനിക്കുമെന്നും മരണത്തിലേക്ക് നീങ്ങുമെന്നുമാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. ജെമ്മയും ഇത്തരത്തില്‍ മൊമൊയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചിരുന്നു.

ജെമ്മയുടെ നീളമുള്ള മുടി മുറിച്ച് മോമൊയെപ്പോലെ വികൃതമാകാനും ഒരു കണ്ണ് തുറന്ന് ഉറങ്ങാനും മോമൊ ജെമ്മയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും സാം പറയുന്നു. ജെമ്മയുടെ നീളമുള്ള മുടി മുറിച്ച് മോമെയെപ്പോലെ വികൃതമാകാന്‍ അവളോട് ആവശ്യപ്പെട്ടപ്പോള്‍, ഇരുവശത്തേയും മുടിമുറിച്ച് കത്രികയുമായി നില്‍ക്കുന്ന മകളെക്കണ്ട് സാം ആകെ തകര്‍ന്നുപോയി. വിശദമായി ചോദിച്ചപ്പോഴാണ് മോമൊയുടെ നിര്‍ദ്ദേശപ്രകാരമാണ് മകള്‍ ഇങ്ങനെ ചെയ്തതെന്ന് സാമിന് മനസ്സിലായത്. മോമൊയുടെ ഇടപെടല്‍ കുട്ടിയില്‍ കടുത്ത മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി സാം പറയുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തികള്‍ മാതാപിതാക്കളുടെ കടുത്ത നിരീക്ഷണത്തില്‍ വേണമെന്ന് തന്റെ അനുഭവത്തിലൂടെ സാം മുന്നറിയിപ്പു നല്‍കുന്നു.



from mangalam.com https://ift.tt/2EtgN91
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages