മസൂദ് അസര്‍ വിഷയം: ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ; ജെയ്‌ഷെ മുഹമ്മദിന്റെ ആസ്തികള്‍ ഫ്രാന്‍സ് മരവിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

മസൂദ് അസര്‍ വിഷയം: ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ പിന്തുണ; ജെയ്‌ഷെ മുഹമ്മദിന്റെ ആസ്തികള്‍ ഫ്രാന്‍സ് മരവിപ്പിച്ചു

ന്യുഡല്‍ഹി/പാരീസ്: മസൂദ് അസറിനെതിരായ നീക്കത്തില്‍ ഇന്ത്യയ്ക്ക് യു.എന്നില്‍ പിന്തുണയേറുന്നു. ചൈന ഒഴികെ യു.എന്‍ രക്ഷാസമിതിയിലെ മുഴുവന്‍ അംഗങ്ങളും ഇന്ത്യയെ പിന്തുണച്ചുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

മസൂദ് അസര്‍ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമാണ്. 2008ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ ഒറ്റയ്ക്കാണ് നോട്ടീസ് നല്‍കിയത്. യൂറോപ്യന്‍ യൂണിയന്റെ നിരോധന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്താനും ശ്രമം നടത്തുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

അതേസമയം, ജെയ്‌ഷെ മുഹമ്മദിനും മസൂദ് അസറിനും ഫ്രാന്‍സിലുള്ള ആസ്തികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതായി ഫ്രഞ്ച് സര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കി. മസൂദ് അസറിനെ യൂറോപ്യന്‍ യൂണിയന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുമെന്നും ഫ്രാന്‍സ് വ്യക്തമാക്കി. ഫ്രഞ്ച് ആഭ്യന്തര, ധനകാര്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫെബ്രുവരി 14ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമിച്ചതിനു പിന്നാലെയാണ് ഭീകര്‍ക്കെതരായ നടപടി വിദേശരാജ്യങ്ങളും ശക്തമാക്കിയത്. ഇതോടെ പാകിസ്താനും ഏറെ സമ്മര്‍ദ്ദത്തിലായി. യു.എന്‍ രക്ഷാസമിതി യോഗത്തില്‍ മസൂദിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നീക്കം ഫ്രാന്‍സ് നടത്തിയെങ്കിലും ചൈന തടയുകയായിരുന്നു. ഇത് നാലാം തവണയാണ് ചൈന മസൂദിന് പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കുന്നത്.



from mangalam.com https://ift.tt/2HwkvBI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages