ബോളിവുഡില്‍ വമ്പന്‍ ഹിറ്റായ ചിത്രത്തിലൊന്നായിരുന്നു അമീര്‍ഖാന്‍ കേന്ദ്രകഥാപാത്രമായ ദംഗല്‍. ദംഗലില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച നടിയായിരുന്നു ഫാത്തിമ സനാ ഷെയ്ഖ്. ഇപ്പോള്‍ സിനിമ ലോകത്തെയാകെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഫാത്തിമ സനാ ഷെയ്ഖ്. താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് നടി വ്യക്തമാക്കിയിരിക്കുന്നത്.
എപ്പോഴെങ്കിലും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന മുംബൈ മിറര്‍ പ്രത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായായിരുന്നു സനയുടെ ഈ വെളിപ്പെടുത്തല്‍. താന്‍ ആ സാഹചര്യത്തോടു പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ തന്നെ ഇത് പൊതുസമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഏറെ അടുപ്പമുള്ള ആളുകളോടു മാത്രമാണ് താന്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളൂവെന്നും താരം പറഞ്ഞു. പൊതുജനത്തിനു മുമ്പില്‍ നാണംകെടുമെന്നും ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നു പുറംതള്ളപ്പെടുമെന്നുമുള്ള ഭയമാണ് പീഡകന്മാര്‍ക്ക് ഇപ്പോഴുള്ളതെന്ന് ഫാത്തിമ പറഞ്ഞു. മുമ്പ് സ്ത്രീകള്‍ ഇത്തരം പീഡനങ്ങളെ സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായാണ് കണ്ടിരുന്നതെന്നും അതാണ് ഇത്തരക്കാര്‍ മുതലെടുത്തതെന്നും നടി ചൂണ്ടിക്കാട്ടുന്നു.
from mangalam.com https://ift.tt/2HAFenW
via IFTTT
No comments:
Post a Comment