ജോസഫിന് സീറ്റില്ല: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ജോസഫിന് സീറ്റില്ല: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിൽ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയോഗത്തിന് മുമ്പായി മാധ്യമങ്ങളോടാണ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നേരത്തെ തോൽവി ഏറ്റുവാങ്ങുന്നത് എൽഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ ഇടുക്കിയിൽ പി.ജെ.ജോസഫിന് സീറ്റ് നൽകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കോൺഗ്രസ് നേതാക്കൾ നിഷേധിച്ചു. ഇത്തരത്തിൽ ആർക്കും വാക്ക് നൽകിയിട്ടില്ല. കോൺഗ്രസിന്റെ എല്ലാ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ തന്നെ മത്സരിക്കുമെന്നും കേരളത്തിലെ നേതാക്കൾ അറിയിച്ചു.കെ.കെ രമയെ വടകരയിൽ കോൺഗ്രസ് പിന്തുണക്കാനുള്ള സാധ്യതകളും ഇതോടെ അസ്തമിച്ചു. കെ.സി.വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവർ മത്സരിക്കുന്ന കാര്യം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ നടക്കുന്ന സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം സ്ഥാനാർഥികളുടെകാര്യത്തിൽ പൂർണ്ണ ചിത്രം വരും. നാളെ പ്രഖ്യാപനവും ഉണ്ടാകും. കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിൽ അഞ്ചോ ആറോ സീറ്റുകളിൽ മാത്രമേ അന്തിമ തീരുമാനമാകാത്തതുള്ളൂ. കെ.സി വേണുഗോപാൽ മത്സരിക്കുന്നതിൽ തീരുമാനമുണ്ടായാൽ മാത്രമേ വയനാട് ആലപ്പുഴ സീറ്റുകളിൽ തീർപ്പുണ്ടാകൂ. ഇതുവരെയുള്ള ചർച്ചകൾ പ്രകാരം ആറ്റിങ്ങലിൽ അടൂർ പ്രകാശും, തൃശൂരിൽ ടി.എൻ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും സ്ഥാനാർഥികളാകാനാണ് സാധ്യത. എറണാകുളത്ത് കെ.വി തോമസിനെ മാറ്റിയാൽ ഹൈബി ഈഡനോ അല്ലെങ്കിൽ ഒരു വനിതാ സ്ഥാനാർഥിയോ വന്നുകൂടായ്കയില്ല. പത്തനംതിട്ടയിലും അന്തിമ തീരുമാനമായിട്ടില്ല. പി.സി വിഷ്ണുനാഥ് ആലപ്പുഴയിലോ പത്തനംതിട്ടയിലോ ഉൾപ്പെട്ടില്ലെങ്കിൽ കാസർകോട് സ്ഥാനാർഥിയായി വരാനും സാധ്യതയുണ്ട്. വയനാട്ടിൽ നറുക്ക് വീണില്ലെങ്കിൽ വടകരയിൽ ടി. സിദ്ദിഖ് സ്ഥാനാർഥിയാകും.ഇടുക്കിയിൽ മാത്യു കുഴൽനാടൻ, ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് ഇവരിൽ ഒരാൾക്കാണ് സാധ്യത. ഇടുക്കിയിൽ പി.ജെ.ജോസഫിനേയും വടകരയിൽ കെ.കെ.രമയേയും സ്വതന്ത്രരായി മത്സരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡിന് ഇക്കാര്യത്തിൽ താത്പര്യമില്ലാത്ത സ്ഥിതിക്ക് കോൺഗ്രസ് സ്ഥാനാർഥികൾ തന്നെ മത്സരിക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്. Content Highlights:Congress candidates will be announced tomorrow- ramesh chennithala


from mathrubhumi.latestnews.rssfeed https://ift.tt/2FdwToH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages