ന്യൂഡൽഹി:ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിസി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിലേക്കെന്ന് റിപ്പോർട്ട്. പൗരി മണ്ഡലത്തിലെ സിറ്റിങ് എംപിയായ ബി സി ഖണ്ഡൂരിക്കെതിരെ മത്സരിക്കാനാണ് മകന്റെ നീക്കം. പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് കാലാവധി നീട്ടി നൽകാതെ വന്നതോടെയാണ് മനീഷ് ഖണ്ഡൂരി നേതൃത്വവുമായി ഇടഞ്ഞത്. ആയുധങ്ങൾ നവീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിമർശനാത്മകമായി സമർപ്പിച്ച റിപ്പോർട്ടാണ് മനീഷിനെ നേതൃത്വത്തിന് അനഭിമതനാക്കിയതെന്നും സൂചനകളുണ്ട്. ഡെറാഡൂണിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പങ്കെടുക്കുന്ന റാലിയിൽ വച്ച് മനീഷ് പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ജേർണലിസ്റ്റായിരുന്ന മനീഷ് ഫെയ്സ്ബുക്കിലും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ അദ്ദേഹം രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ പൗരി സീറ്റിൽ മത്സരിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ശൗര്യ ഡോവലും നീക്കം നടത്തുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. പൗരിയിൽ സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടാണ് ശൗര്യയുടെ ഇപ്പോഴത്തെ പ്രവർത്തനം. ഖണ്ഡൂരിയുടെ മകളും സീറ്റിനായി രംഗത്തുണ്ട്. Content highlights: B C Khanduri, BJP
from mathrubhumi.latestnews.rssfeed https://ift.tt/2TMN3h3
via
IFTTT
No comments:
Post a Comment