ന്യൂഡൽഹി:ശാരീരിക ക്ഷമത പൂർണ്ണമായും വീണ്ടെടുത്തശേഷം വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻയുദ്ധവിമാനം പറപ്പിക്കുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവ. "അദ്ദേഹം യുദ്ധവിമാനം പറപ്പിക്കുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിയിരിക്കും. മെഡിക്കൽ ഫിറ്റ്നസ് ലഭിച്ചാൽ അദ്ദേഹത്തിന് വീണ്ടും യുദ്ധവിമാനം പറപ്പിക്കാം. ഇപ്പോൾ ചികിത്സയിലാണ്. എന്ത്ചികിത്സവേണമെങ്കിലും നൽകും. യുദ്ധവിമാനം പറപ്പിക്കുന്നവരുടെ ആരോഗ്യകാര്യത്തിൽ സാഹസത്തിന് തയാറല്ല", ബി.എസ് ധനോവ പറഞ്ഞു. അതേ സമയം യുദ്ധവിമാനം പറപ്പിക്കുന്നവരുടെ നട്ടെല്ലിന് പൂർണ ആരോഗ്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഗ്-21 ബൈസൺ ഇപ്പോഴും ഉഗ്രശേഷിയുള്ള യുദ്ധവിമാനമാണെന്നും ധനോവ പറഞ്ഞു. അടുത്തിടെയാണ് മിഗ് അപ്ഗ്രേഡ് ചെയ്തതെന്നും അത്യാധുനിക ആയുധങ്ങൾ വഹിക്കാനും വിക്ഷേപിക്കാനുമുള്ള സംവിധാനം മിഗിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Abhinandan Varthaman will fly a fighter jet depends on his fitness: IAF chief BS Dhanoa
from mathrubhumi.latestnews.rssfeed https://ift.tt/2TcRLVL
via
IFTTT
No comments:
Post a Comment