തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങളിൽ വാർത്തയില്ല- കപിൽ സിബൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങളിൽ വാർത്തയില്ല- കപിൽ സിബൽ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമാക്രമണത്തിൽ പാകിസ്താനിൽ തീവ്രവാദികൾ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പ്രധാനമന്ത്രിതീവ്രവാദത്തെരാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപിച്ച് മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ. ലോകത്തെ പ്രശസ്തമായ മാധ്യമങ്ങളുടെ പേരുകൾ പരാമർശിച്ചുകൊണ്ടാണ് കപിൽസിബൽ പ്രധാനമന്ത്രിക്ക് നേരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. "ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺപോസ്റ്റ്, റോയിറ്റേഴ്സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും തന്നെ പാകിസ്താനിൽ നടത്തിയ ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്ത് കാണുന്നില്ല മോദിജീ. നിങ്ങൾ തീവ്രവാദത്തെ രാഷ്ട്രീയവത്കരിക്കുകയല്ലേ ചെയ്യുന്നത്, " അദ്ദേഹം തന്റെ ട്വീറ്റിലൂടെ ചോദിക്കുന്നു. Modiji : Is international media : 1) New York Times 2) London based Janes Information Group 3) Washinton Post 4) Daily Telegraph 5) The Guardian 6) Reuters reporting no proof of militant losses at Balakot pro-Pakistan ? You are guilty of politicising terror ? — Kapil Sibal (@KapilSibal) March 4, 2019 ബലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ സംവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെയാണ് കപിൽസിബലും രംഗത്തെത്തിയത്. അതേ സമയം ബാലാകോട്ടിലെ ആക്രമണത്തേക്കുറിച്ച് സർക്കാരും ബിജെപിയും ഔദ്യോഗിക സ്ഥിരീകരണം നൽകാത്ത സാഹചര്യത്തിൽ പ്രത്യാക്രമണത്തിൽ 250ലേറെ തീവ്രവാദികൾ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് വിവാദമാകുകയാണ്. പാകിസ്താന് തിരിച്ചടി നൽകുകയോ ഒരാളെങ്കിലും കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മമതാബാനർജി രംഗത്തെത്തിയിരുന്നു. ഞാൻ എന്റെ സർക്കാരിനെ വിശ്വസിക്കാൻ തയാറാണെന്നും പക്ഷേ ലോകത്തിനെ വിശ്വസിപ്പിക്കേണ്ട ചുമതല തങ്ങൾക്കുണ്ടെന്നും അതിനായി വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും പി.ചിദംബരം തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. Content Highlights:Look Foreign Media Kapil Sibal Questioned Modi


from mathrubhumi.latestnews.rssfeed https://ift.tt/2tLdjcY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages