ഗുവാഹട്ടി: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ആദ്യ ട്വന്റി-20യിൽ ഇന്ത്യക്ക് തോൽവി. ഗുവാഹട്ടിയിൽ നടന്ന മത്സരത്തിൽ 41 റൺസിനാണ് ഇന്ത്യ തോറ്റത്. 161 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് നേടാനേ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. 23 റൺസെടുത്ത ശിഖ പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഹർലിൻ ഡിയോൾ (8), സ്മൃതി മന്ഥാന (2), ജമീമ റോഡ്രിഗസ് (2), മിതാലി രാജ് (7) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. ദീപ്തി ശർമ (22) പുറത്താവാതെ നിന്നു. വേദ കൃഷ്ണമൂർത്തി (15), അരുന്ധതി റെഡ്ഡി (18) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ലിൻസെ സ്മിത്തും കാതറിൻ ബ്രൂന്റും ഇംഗ്ലണ്ടിനായി രണ്ട് വീതം വിക്കറ്റെടുത്തു. നേരത്തെ ഇംഗ്ലണ്ടിനായി ടമ്മി ബ്യൂമോന്റ് (62), ഹെതർ നൈറ്റ് (40), ഡാനില്ലേ വ്യാറ്റ് (35) എന്നിവരാണ് തിളങ്ങിയത്. മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ വ്യാറ്റ്- ബ്യൂമോന്റ് സഖ്യം 89 റൺസടിച്ചു. പൂനം പാണ്ഡേയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. പിന്നാലെ നതാലി സ്കിവറേയും (4) പൂനം മടക്കി. എന്നാൽ ബ്യൂമോന്റ്- നൈറ്റ് സഖ്യം ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെക്കിച്ചു. ഇരുവരും 59 റൺസ് കൂട്ടിച്ചേർത്തു. Content Highlights: England women beat India by 41 runs
from mathrubhumi.latestnews.rssfeed https://ift.tt/2HdHCAT
via
IFTTT
No comments:
Post a Comment