ഇസ്ലാമാബാദ്: പാകിസ്താന്റെ പിടയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ നൊബേല്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യണമെന്ന പ്രചാരണത്തിന് മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തി. നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനല്ല, അര്‍ഹതയുള്ളത് ആരാണെന്ന് തനിക്കറിയാമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നയാള്‍ക്കു വേണം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനിക്കേണ്ടതെന്നാണ് ഇമ്രാന്‍ പറയുന്നത്. ഇന്ത്യന്‍ വിങ് കമാന്‍ഡറെ വിട്ടയക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സമാധാനത്തിനുള്ള നൊബേല്‍ ഇമ്രാന് നല്‍കണമെന്ന പ്രചാരണം ട്വീറ്ററില്‍ തുടങ്ങിയത്. #NobelPeacePrizeForImranKhan എന്ന ഹാഷ് ടാഗോടെയായിരുന്നു പ്രചാരണം.
ഇമ്രാന് സമാധാന നൊബേലിന് നിര്‍ദേശിക്കണമെന്ന പ്രമേയം പാകിസ്താന്‍ പാര്‍ലമെന്റില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവദ് ചൗധരി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2SCLuO9
via IFTTT
No comments:
Post a Comment