ഭാര്യമാരെ ഉപേക്ഷിച്ചു കടന്ന 45 പ്രവാസി പുരുഷൻമാരുടെ പാസ്‌പോര്‍ട്ടുകൾ റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

ഭാര്യമാരെ ഉപേക്ഷിച്ചു കടന്ന 45 പ്രവാസി പുരുഷൻമാരുടെ പാസ്‌പോര്‍ട്ടുകൾ റദ്ദാക്കി

ന്യൂഡൽഹി: ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ചു കടന്ന നാൽപ്പത്തഞ്ച് പ്രവാസി പുരുഷന്മാരുടെ പാസ്പോർട്ടുകൾ റദ്ദാക്കിയെന്ന് വനിതാ ശിശുവികസന വകുപ്പുമന്ത്രി മനേകാ ഗാന്ധി. എൻ ആർ ഐ ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളയുന്നതിനെ കുറിച്ച് അന്വേഷിക്കാൻ ഇന്റഗ്രേറ്റഡ് നോഡൽ ഏജൻസി രൂപവത്കരിച്ചിരുന്നു. ഈ ഏജൻസി, ഭാര്യമാരെ ഉപേക്ഷിച്ചു കടന്ന എൻ ആർ ഐ ഭർത്താക്കന്മാർക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായുംഇത്തരക്കാരായ നാൽപ്പത്തഞ്ചു പേരുടെ പാസ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. വനിതാ ശിശുവികസന വകുപ്പു സെക്രട്ടറി രാകേഷ് ശ്രീവാസ്തവയാണ് ഇന്റഗ്രേറ്റഡ് നോഡൽ ഏജൻസിയുടെ അധ്യക്ഷൻ. എൻ ആർ ഐ ഭർത്താക്കന്മാർ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾക്കു നീതി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചതായും മനേക പറഞ്ഞു. അതേസമയം ബിൽ രാജ്യസഭ പാസാക്കത്തതിൽ അവർ അമ്പരപ്പു പ്രകടിപ്പിച്ചു. വിദേശകാര്യമന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ നീതി മന്ത്രാലയം എന്നിവർ ചേർന്ന് സംയുക്തമായാണ് ബിൽ കൊണ്ടുവന്നിരുന്നത്. content highlights:passport of 45 nris cancelled for abandoning their wives says maneka gandhi


from mathrubhumi.latestnews.rssfeed https://ift.tt/2XymdYV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages