ജാംനഗർ: റഫാൽ വിഷയയത്തിൽ കോൺഗ്രസിനെ വീണ്ടും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താനെന്താണ് പറഞ്ഞതെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധിയെങ്കിലും ഉപയോഗിക്കുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് മോദിആവശ്യപ്പെട്ടു. വ്യോമാക്രമണ സമയത്ത് റഫാൽ യുദ്ധവിമാനം കൈവശമുണ്ടായിരുന്നുവെങ്കിൽ നമുക്ക് ഒരുയുദ്ധവിമാനവും നഷ്ടപ്പെടുമായിരുന്നില്ലെന്നും അവർ രക്ഷപ്പെടുമായിരുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്നും മോദി വിശദീകരിച്ചു. റഫാൽ വിമാനം സമയത്ത് വാങ്ങിയിരുന്നുവെങ്കിൽ അത് വലിയ വ്യത്യാസമുണ്ടാക്കുമായിരുന്നുവെന്ന് താൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷം ആരോപിച്ചത് താൻ വ്യോമസേനയുടെ ശക്തിയെ ചോദ്യം ചെയ്യുകയാണെന്നാണ്- മോദി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇന്ത്യാ ടുഡേ കോൺക്ലേവിൽ വെച്ചാണ് റഫാൽ വിമാനത്തിന്റെ കാര്യം മോദി പരാമർശിച്ചത്.റഫാൽ ഉണ്ടായിരുന്നെങ്കിൽ വ്യോമാക്രമണത്തിന്റെ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് രാജ്യം മുഴുവൻ പറയുന്നുവെന്നാണ് മോദി പറഞ്ഞത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി റഫാൽ വിമാനങ്ങൾ സേനയ്ക്ക് ലഭിക്കാൻ വൈകുന്നതിന് കാരണം മോദിയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. വ്യോമസേനയുടെ 30,000 കോടി അനിൽ അംബാനിക്ക് നൽകിയിട്ട് ലജ്ജയില്ലാതെ സംസാരിക്കുന്നുവെന്നും കാലഹരണപ്പെട്ട യുദ്ധവിമാനത്തിൽ അഭിനന്ദന് പറക്കേണ്ടിവന്നതിന് കാരണക്കാരൻ മോദിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് മോദി രംഗത്ത് വന്നത്. റഫാൽ വിമാനം വാങ്ങുന്നതിൽ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. Content Highlights:Please use common sense; what I said Modi Snaps Congress
from mathrubhumi.latestnews.rssfeed https://ift.tt/2SJERK1
via
IFTTT
No comments:
Post a Comment