തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ടയിലെ കാര്യം വലിച്ചു നീട്ടുന്നതിനെതിരേ മുരളീധരപക്ഷം രംഗത്ത് വന്നു. അതിനിടയില്‍ തൃശൂര്‍ സീറ്റിന്റെ കാര്യത്തില്‍ മാറ്റം വരുത്തിയുള്ള ഫോര്‍മുലയും ആലോചിക്കുന്നുണ്ട്. തൃശൂര്‍ സീറ്റില്‍ നേരത്തേ തന്നെ നോട്ടമുള്ള സുരേന്ദ്രന് അത് നല്‍കി ശ്രീധരന്‍പിള്ളയെ പത്തനംതിട്ട നല്‍കാനാണ് ഉദ്ദേശം.
പ്രഖ്യാപനം വൈകിച്ച് അനാവശ്യ പ്രതിസന്ധി ഉണ്ടാക്കുന്നത് പാര്‍ട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് മുരളീധരപക്ഷത്തിെന്റ ആശങ്ക. പാര്‍ട്ടിക്ക് പത്തനംതിട്ട ജില്ലയില്‍ ഉണ്ടായിരിക്കുന്ന മേല്‍ക്കൈ ഇതിലൂടെ നഷ്ടമാകുമെന്ന ആശങ്കയും മുരളീധരപക്ഷം പുറത്തുവിട്ടു. വളരെ എളുപ്പത്തിൽ തീരുമാനിക്കാമായിരുന്ന സീറ്റിൽ തീരുമാനം അനാവശ്യമായി വലിച്ചു നീട്ടിയെന്നാണ് മുരളീധരന്‍ ഗ്രൂപ്പ് ആരോപിക്കുന്നത്.
അതേസമയം വ്യാഴാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്തനംതിട്ട ഉള്‍പ്പെടുത്താത്തത് സാങ്കേതികം മാത്രമാണെന്നാണ് ബിജെപിയിലെ നേതൃത്വം പറയുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ബിജെപി 13 സീറ്റിലും ബിഡിജെഎസ് അഞ്ചു സീറ്റിലും പിസി തോമസ് ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. ഇന്നത്തെ രണ്ടാം പട്ടിക പുറത്തു വരുമ്പോള്‍ കേരളത്തിലെ സീറ്റ് പ്രഖ്യാപിച്ചേക്കാം എന്നാണ് കേന്ദ്ര നേതാക്കള്‍ വരുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കാത്തിരിക്കുന്ന സുരേന്ദ്രനോ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി എ ക്ലാസ്സില്‍ കരുതുന്ന തൃശൂര്‍ തിരിച്ചെടുത്ത് സീറ്റ് വിഭജനത്തില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ടാകുമോ എന്നാണ് ഉറ്റുേനാക്കുന്നത്.
തൃശൂര്‍ സീറ്റിലോ പത്തനംതിട്ടയിലോ മത്സരിപ്പിക്കണമെന്നതായിരുന്നു കെ സുരേന്ദ്രന്റെ നിലപാട്. നിലവില്‍ തൃശൂര്‍ ഉള്‍പ്പെടെ അഞ്ചു സീറ്റുകള്‍ ബിഡിജെഎസിന് ബിജെപി നല്‍കിയിരിക്കുകയാണ്. ഇതില്‍ തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ലത്ത തുഷാര്‍ സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് പിന്നീട് പ്രഖ്യാപിക്കാം എന്ന നിലപാടിലാണ്. തുഷാര്‍ മത്സരിക്കുന്നില്ലാത്ത സാഹചര്യം ഉണ്ടായാല്‍ തൃശൂര്‍ ബിജെപി തിരിച്ചെടുത്ത് പ്രശ്നം പരിഹരിക്കാനും മതി.
മറ്റൊരു നിരീക്ഷണം ശ്രീധരന്‍പിള്ളയേയും കെ. സുരേന്ദ്രനെയും മാറ്റി മറ്റൊരാളെ പത്തനംതിട്ടയില്‍ അവതരിപ്പിക്കുക എന്നതാണ്. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ കെ. സുരേന്ദ്രനെയാണ് ആര്‍എസ്എസ് പിന്തുണയ്ക്കുന്നത്. എന്‍എസ്എസ് - നായര്‍ സ്വാധീനം വെച്ച് കേന്ദ്ര നേതൃത്വം പി എസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ബിഡിജെഎസിന്റെ സംസ്ഥാന കൗണ്‍സില്‍ നാളെ ചേര്‍ന്ന ശേഷമായിരിക്കും അവരുടെ അഞ്ചു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ഇതും കഴിഞ്ഞായിരിക്കും ബിജെപിയുടെ തീരുമാനം.
from mangalam.com https://ift.tt/2Hz18sI
via IFTTT
No comments:
Post a Comment