ആര്‍എംപി നിലപാട് മാറ്റി ; യുഡിഎഫിന് വേണ്ടി പരസ്യപ്രചരണത്തിനിറങ്ങും ; ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്നും പ്രചരണം തുടങ്ങി മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 22, 2019

ആര്‍എംപി നിലപാട് മാറ്റി ; യുഡിഎഫിന് വേണ്ടി പരസ്യപ്രചരണത്തിനിറങ്ങും ; ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്നും പ്രചരണം തുടങ്ങി മുരളീധരന്‍

കണ്ണൂര്‍: വരുന്നത് ചാവേറാകാനല്ല യുദ്ധം ജയിക്കാനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വടകരയില്‍ മുരളീധരന്‍ പ്രചരണം തുടങ്ങി. ടി.പി. ചന്ദ്രശേഖര​ന്റെ ഒഞ്ചിയത്തു നിന്നുമാണ് മുരളീധരന്‍ പ്രചരണം ആരംഭിച്ചിരിക്കുന്നത്. സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാനില്ല എന്ന നിലപാട് എടുത്തതോടെയാണ് കെ മുരളീധരനെ വടകരയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരേ മത്സരിക്കാന്‍ കെ മുരളീധരന് ടി.പി. ചന്ദ്രശേഖര​ന്റെ ആര്‍എംപി വലിയ പിന്തുണണയാണ് നല്‍കിയിരിക്കുന്നത്. കണ്‍വെന്‍ഷന് പിന്നാലെ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്നും മുരളീധരന്‍ പ്രചാരണം ആരംഭിച്ചു. ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയുമായി അല്‍പനേരം കൂടിക്കാഴ്ച നടത്തിയ ​‍ശേഷമായിരുന്നു പ്രചരണപരിപാടി തുടങ്ങിയത്.

വടകരയില്‍ യുഡിഎഫിന് പിന്തുണ നല്‍കുന്ന ആര്‍എംപി മുന്‍ തീരുമാനത്തില്‍ നിന്നും മലക്കം മറിഞ്ഞ് യുഡിഎഫിന്റെ പ്രചരണത്തിനായി ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും വടകരയിലേതെന്നും മുരളീധരന്‍ പറഞ്ഞു. അണികളുടെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യുഡിഎഫ് കണ്‍വെന്‍ഷന് പിന്നാലെയാണ് ഒഞ്ചിയത്തെത്തിയത്.



from mangalam.com https://ift.tt/2OifHkU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages