'വയനാടില്‍' തട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക: ഷാനി മടങ്ങി,വി.വി. പ്രകാശിന് സാധ്യതയേറുന്നു, തീരുമാനം ഹൈക്കമാന്‍ഡിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

'വയനാടില്‍' തട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക: ഷാനി മടങ്ങി,വി.വി. പ്രകാശിന് സാധ്യതയേറുന്നു, തീരുമാനം ഹൈക്കമാന്‍ഡിന്

ന്യൂഡല്‍ഹി: വയനാട് സീറ്റിനെചൊല്ലിയുള്ള തര്‍ക്കം അതിരൂക്ഷമായതോടെ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. വയനാട്ടില്‍ ടി.സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കണമെന്ന് രമേശ് ചെന്നിത്തലയും വാദം ഉയര്‍ത്തിയതോടെ ഗ്രൂപ്പ് പോരില്‍ തട്ടി നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തിലാകുകയായിരുന്നു. വയനാട് സീറ്റ് തര്‍ക്കമായതോടെ വടകര ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീളുകയായിരുന്നു.

അതേസമയം വയനാട്ടില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന് സാധ്യതയേറുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. വി.വി. പ്രകാശ് ഡല്‍ഹിയിലെത്തി. എ.കെ. ആന്റണിയുമായി പ്രകാശ് കുടിക്കാഴ്ച നടത്തും. ടി.സിദ്ധിഖിന്റെയും, ഷാനിമോള്‍ ഉസ്മാന്റെയും പേരുകള്‍ പരിഗണനയിലിരിക്കെയാണ് കടത്തിവെട്ടി വി.വി. പ്രകാശിന് സാധ്യതയേറിയത്. തര്‍ക്കം രൂക്ഷമായതോടെ പരിഹാരത്തിനായി അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടാന്‍ ധാരണായായി. ഇതിനിടെ ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലെ വീട്ടിലേക്ക് മടങ്ങി.

ടി.സിദ്ധിഖിന് സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ ഐ ഗ്രൂപ്പ് ഒരുക്കമല്ല. വയനാട് ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് ടി. സിദ്ധിഖും വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടു നല്‍കില്ലെന്ന് ആവര്‍ത്തിച്ച് ഷാനിമോള്‍ ഉസ്മാന്റെ ഉള്‍പ്പെടെ മൂന്നു പേരുകളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് തന്നെ മത്സരിക്കുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ വടകരയില്‍ വിദ്യാ ബാലകൃഷ്ണനെ മത്സരിപ്പിക്കാനുള്ള നീക്കം മങ്ങിത്തുടങ്ങി. ആര്‍എംപിയും പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പി.ജയരാജനെതിരെ ശക്തനായ എതിരാളിയെ നിര്‍ത്തണമെന്നാണ് അഭിപ്രായം ഉയരുന്നത്. വടകരയില്‍ പ്രവീണ്‍ കുമാറിനേയും സജീവമായി പരിഗണിക്കുന്നുണ്ട്.



from mangalam.com https://ift.tt/2F8TscZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages