നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണം; നിലപാട് വ്യക്തമാക്കി ശിവസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണം; നിലപാട് വ്യക്തമാക്കി ശിവസേന

മുംബൈ: നീണ്ടനാളത്തെ അഭിപ്രായ വിത്യാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുക്കം നിലപാട് വ്യക്തമാക്കി ശിവസേന. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വീണ്ടും ഭരിക്കണമെന്നാണ് അഭിപ്രായമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ.

പ്രതിപക്ഷ മുന്നണിയുടെ മഹാസഖ്യത്തില്‍ എത്തുമോ എന്ന് ആശങ്കയ്ക്കിടെയാണ് നിലപാട് മയപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ മഹാസഖ്യനീക്കത്തെയും ഉദ്ധവ് താക്കറെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നമ്മുടെ പ്രധാനമന്ത്രിയായി വീണ്ടും വരേണ്ടത് മോദിയാണ്. എന്ത് കൊണ്ട് പ്രതിപക്ഷ മഹാസഖ്യം ഇതു വരെ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. സഖ്യത്തിലുള്ളവര്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമോ എന്നും അദ്ദേഹം പരിഹസിച്ചു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. ഇന്ത്യക്കെതിരെ തുടര്‍ച്ചയായി ഒളി ആക്രമണങ്ങള്‍ നടത്തുന്ന പാകിസ്ഥാനെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.

മഹാരാഷ്ട്രയില്‍ മൂന്ന് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 10, 17, 24 തിയതികളിലായിട്ടാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.



from mangalam.com https://ift.tt/2TH2PL7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages