വിക്ടോറിയ മെമ്മോയറിയുടേയും സൈനീകകേന്ദ്രത്തിന്റെയും മുകളിലൂടെ ഡ്രോണ്‍ പറത്തിയ ചൈനാക്കാരനെ സൈന്യം പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

വിക്ടോറിയ മെമ്മോയറിയുടേയും സൈനീകകേന്ദ്രത്തിന്റെയും മുകളിലൂടെ ഡ്രോണ്‍ പറത്തിയ ചൈനാക്കാരനെ സൈന്യം പിടികൂടി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രശസ്ഥമായ വിക്ടോറിയ മെമ്മോയറിയുടെ മുകളിലൂടെ ഡ്രോണ്‍ പറത്തിയതിന് ചൈനീസ് പൗരന്‍ അറസ്റ്റില്‍. മെമ്മോയറില്‍ ഉള്‍പ്പടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ അതീവസുരക്ഷാ മേഖലയായി തിരിച്ചിരിക്കുന്ന സ്ഥലമാണ്. കിഴക്കന്‍ സൈനീക കമാണ്ഡിന്റെ തലസ്ഥാനവും ഫോര്‍ട്ട് വില്യമും അടക്കം ഉള്‍പ്പെടുന്നതാണ് ഈ മേഖല.

വിക്ടോറിയ മെമ്മോയറിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ചൈനാക്കാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം രണ്ട് യുവതികളുമുണ്ടായിരുന്നു. സൈന്യം പിടികൂടിയ ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കുകയും 25 വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവതികളെ വെറുതെ വിട്ടു. ഇവര്‍ ഇന്ത്യാക്കാരാണോ ചൈനീസുകാരാണോ എന്ന് വ്യക്തമല്ല.

സംഭവം കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുലേറ്റിനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഡ്രോണ്‍ പറത്തിയത് പിന്നിലെ ഉദ്ദേശം അറിയാന്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.



from mangalam.com https://ift.tt/2HstNQa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages