പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന് ആറ്റിങ്ങല്‍ ; ടോം വടക്കനെ പരീക്ഷിക്കുന്നത് എറണാകുളത്ത് ; കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എംഡി രമേശ് മത്സരത്തിനില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന് ആറ്റിങ്ങല്‍ ; ടോം വടക്കനെ പരീക്ഷിക്കുന്നത് എറണാകുളത്ത് ; കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എംഡി രമേശ് മത്സരത്തിനില്ല

തിരുവനന്തപുരം: ശബരിമല വിഷയം ഉള്‍പ്പെടെയുള്ളവയുടെ പശ്ചാത്തലത്തില്‍ ഇന്നു വരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മത്സരിച്ചേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി ബിജെപിയുടെ സാധ്യതാപട്ടികയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയി​ലേക്ക് ചുവട് മാറിയ ടോം വടക്കനും ഉള്‍പ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം.

സുരേന്ദ്രന്‍ ആറ്റിങ്ങലിലും ടോം വടക്കന്‍ എറണാകുളത്തും മത്സരിക്കുമെന്നാണ് കരുതുന്നത്. അതേസമയം പാര്‍ട്ടിയിലെ പ്രമുഖ മുഖങ്ങളായ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എംഡി രമേശ് എന്നിവര്‍ മത്‌സരിക്കുന്നില്ല. അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ നിര്‍ത്താനുള്ള കേന്ദ്രനീക്കമാണ് പട്ടിക ആകെ മാറ്റി മറിച്ചത്. ഇതോടെ ബിജെപി വന്‍ വിജയം പ്രതീക്ഷിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ പെടുന്ന പത്തനംതിട്ടയില്‍ കെ സുരേന്ദ്രനായിരുന്നു ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ മത്സരിക്കാന്‍ താല്‍പ്പര്യം ശ്രീധരന്‍പിള്ള പ്രകടിപ്പിച്ചതോടെ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. പത്തനംതിട്ടയോ തൃശൂരോ ആണെങ്കിലേ മത്സരിക്കൂ എന്നാണ് നേരത്തേ സുരേന്ദ്രന്‍ നിലപാട് എടുത്തത്.

കെ സുരേന്ദ്രനെ സിപിഎമ്മിന്റെ തട്ടകം എന്നു വിശേഷിപ്പിക്കപ്പെടുന്ന കെ സമ്പത്തിനെ പല തവണ വിജയിപ്പിച്ചിട്ടുള്ള ആറ്റിങ്ങലിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്. സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് മറുകളം ചാടിയ ടോം വടക്കന് എറണാകുളത്ത് അവസരം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ കെവി തോമസിനെ മാറ്റിയെത്തുന്ന ഹൈബി ഈഡനും ഇടതുപക്ഷത്തെ പി രാജീവും യുവരക്തങ്ങള്‍ മത്സരിക്കുന്ന കോട്ടയിലേക്കാണ് കോണ്‍ഗ്രസ് വിമതന്‍ ടോം വടക്കനെ ബിജെപി പരിഗണിക്കുന്നത്. കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൊല്ലത്താണ് ബിജെപി പരീക്ഷിക്കുന്നത്. പാലക്കാട് കൃഷ്ണകുമാറും മത്സരിച്ചേക്കുമെന്നാണ് സൂചന. ബിജെപി ജയസാധ്യത നിലനിര്‍ത്തി എ പ്ലസ് കാറ്റഗറിയിലുള്ള തൃശൂര്‍ മണ്ഡലം നല്‍കിയിരിക്കുന്നത് ബിഡിജെഎസിനാണ്. ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവിടെ മത്സരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി സമ്മതിച്ചിരിക്കുകയാണ്.

പത്തനംതിട്ടയില്‍ വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയും ശബരിമല വിഷയം ഉയര്‍ത്തുന്ന സാധ്യതകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച എംഡി രമേശ് ഒരുലക്ഷത്തിലധികം വോട്ടുകള്‍ പിടിച്ചത് ബിജെപിയ്ക്ക് ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. ബിഡിജെഎസിന് വിട്ടു കൊടുത്തെങ്കിലും ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഏറ്റവും ശക്തമായ പ്രതിഫലനം കണ്ട മണ്ഡലമായിരുന്നു തൃശൂര്‍. ഈ സീറ്റില്‍ വിജയസാധ്യതയുള്ള പ്രമുഖര്‍ മത്സരിക്കണമെന്നാണ് ബിജെപി ആഗ്രഹിച്ചിരുന്നത്. അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ എത്തിയ ടോം വടക്കന് സീറ്റ് നല്‍കിയെങ്കിലും കോണ്‍ഗ്രസിനും സിപിഎമ്മിനും കനത്ത സ്വാധീനമുള്ള എറണാകുളത്ത് പരീക്ഷണാര്‍ത്ഥമാണ് വടക്കന്‍ എത്തുന്നത്.



from mangalam.com https://ift.tt/2TLTt0u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages