മൊഹാലി: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തുടങ്ങി. മത്സരം അഞ്ച് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസെന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ്മയും ശിഖർ ധവാനുമാണ് ക്രീസിൽ. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വർ കുമാറാണ് ബൗളിങ് ഡിപാർട്മെന്റിലുള്ളത്. രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്വേന്ദ്ര ചാഹലും ടീമിൽ ഇടം നേടി.അമ്പാട്ടി റായിഡുവിന് പകരം കെ.എൽ രാഹുലും എം.എസ് ധോനിക്ക് പകരം ഋഷഭും പന്തും ടീമിലെത്തി. മൂന്നാം ഏകദിനത്തിന് ശേഷം ധോനിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പരയിൽ മുന്നിലെത്തിയ ഇന്ത്യ, മൂന്നാം ഏകദിനത്തിൽ 32 റൺസിന് തോറ്റിരുന്നു. നിലവിൽ പരമ്പരയിൽ 2-1ന് മുന്നിട്ടുനിൽക്കുകയാണ് ഇന്ത്യ. Content Highlights: India vs Australia Fourth ODI Cricket
from mathrubhumi.latestnews.rssfeed https://ift.tt/2u7UlO5
via
IFTTT
No comments:
Post a Comment