പിളര്‍പ്പിന്റെ വക്കില്‍ കേരളാ കോണ്‍ഗ്രസ്; മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

പിളര്‍പ്പിന്റെ വക്കില്‍ കേരളാ കോണ്‍ഗ്രസ്; മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കുമെന്ന അഭ്യുഹങ്ങൾക്ക് വിരാമമിട്ട് ഉമ്മൻചാണ്ടി. താൻ മത്സരിക്കാനില്ലെന്നും കോട്ടയത്ത് കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്നും ഉമ്മൻചാണ്ടി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. സീറ്റുകളുടെ കാര്യത്തിലൊക്കെ തീരുമാനമായതാണ്. കേരള കോൺഗ്രസിന് ഒരു സീറ്റ് മാത്രമെയുള്ളുവെന്നും ഉമ്മൻചാണ്ടി അറിയിച്ചു. ഇതിനിടെ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസിനുള്ളിൽ മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പിളർപ്പിന്റെ വക്കിലെത്തി. സ്ഥാനാർത്ഥിയാകണമെന്ന് പി.ജെ.ജോസഫ് ഉറച്ച് നിൽക്കുകയാണ്. തന്റെ അഭ്യർത്ഥന അവിടെ തന്നെ നിൽക്കുകയാണെന്ന് മാണിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായി പി.ജെ.ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവിഭാഗം നേതാക്കളും മാണിയുടെ വീട്ടിൽ വെച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇരുനേതാക്കളും കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് ജോസഫ് വിഭാഗക്കാരനായ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായത്തിലല്ല ലയന ശേഷം തീരുമാനമെടുത്തിട്ടുള്ളത്. നേതാക്കൾ കൂടിയാലോചിച്ച യോജിച്ച തീരുമനമെടുക്കലാണ്. ഇതാണ് പാർട്ടി ലയനത്തിൽ പറഞ്ഞിരുന്നത്. അതാണ് എല്ലാ കാര്യത്തിലുമുണ്ടായിട്ടുള്ളതെന്നും മോൻസ് ജോസഫ് പറഞ്ഞു. അതേ സമയം പി.ജെ.ജോസഫിന്റെ സ്ഥാനാർത്ഥിത്വം അഭ്യൂഹങ്ങൾ മാത്രമാണെന്ന് മാണി വിഭാഗം നേതാവും കേരളാ കോൺഗ്രസ് വാക്താവുമായ വി.ജി.എം.തോമസ് പറഞ്ഞു. Content Highlights:loksabha election-oommenchandy-kerala congress


from mathrubhumi.latestnews.rssfeed https://ift.tt/2CbycTm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages