മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ്മ ഓപ്പണിങ് സഖ്യം ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കുന്നത്. 10 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 69 റണ്‍സ് എന്ന നിലയിലാണ്. 35 പന്തില്‍ 43 റണ്‍സോടെ ശിഖര്‍ ധവാനും, 32 പന്തില്‍ 27 റണ്‍സോടെ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ കളിക്കും. രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്‌വേന്ദ്ര ചാഹലും ടീമില്‍ ഇടം നേടി.
എംഎസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായിഡുവിന് പകരം കെഎല്‍ രാഹുലും പകരമിറങ്ങും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പരയില്‍ 2-1 ന് മുന്നിട്ട് നില്‍ക്കുകയാണ് ഇന്ത്യ. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
from mangalam.com https://ift.tt/2SQNeU1
via IFTTT
No comments:
Post a Comment