റാന്നിയില്‍ രണ്ടു യുവാക്കള്‍ കോഴിഫാമിനുള്ളില്‍ മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 10, 2019

റാന്നിയില്‍ രണ്ടു യുവാക്കള്‍ കോഴിഫാമിനുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: റാന്നിയിൽ രണ്ട് യുവാക്കളെ കോഴിഫാമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ജണ്ടായിക്കലിലാണ് സംഭവം. ഷേക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജണ്ടായിക്കൽ സ്വദേശികളായ മൂഴിക്കൽ പുതുപ്പറമ്പിൽ ബൈജു, നിജിൽ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നിജിലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കോഴിഫാം. ശനിയാഴ്ച രാത്രി ഇരുവരും ഫാമിലെത്തിയിരുന്നു. രാത്രിയിലുണ്ടായ മഴയെത്തുടർന്ന് ഫാമിലെ കാര്യങ്ങൾ നോക്കാൻ എത്തിയതായിരുന്നു. എന്നാൽ രാവിലെ വീട്ടുകാർ വന്നുനോക്കുമ്പോഴാണ് ഇരുവരും മരിച്ചനിലയിൽ കാണുന്നത്. തുടർന്ന് പോലീസെത്തി പരിശോധന നടത്തി. പോലീസിന്റെ പരിശോധനയിൽ ദുരൂഹത കണ്ടെത്താനായിട്ടില്ല. ഷോക്കേറ്റ് മരിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. Content Highlights:Two youngsters Found Dead in Ranni


from mathrubhumi.latestnews.rssfeed https://ift.tt/2Cdx1CS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages